Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 12:10 AM GMT Updated On
date_range 4 March 2022 12:10 AM GMTജി.എസ്.ടി പീഡനം; വ്യാപാരികൾ സമരത്തിലേക്ക്
text_fieldsbookmark_border
കോഴിക്കോട്: ജി.എസ്.ടിയുടെ പേരിൽ ഉദ്യോഗസ്ഥർ നടത്തുന്ന വ്യാപാരി പീഡനങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി മാർച്ച് 10ന് വ്യാപാരികൾ സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അറിയിച്ചു. ടെസ്റ്റ് പർച്ചേസിന്റെ പേരിൽ സാധനം വാങ്ങി ബിൽ കൈപ്പറ്റാതെ സ്ഥലം വിടുകയും പത്തു മിനിറ്റിനകം വന്ന് ബിൽ നൽകിയില്ല എന്ന കാരണം പറഞ്ഞ് 20,000 രൂപ പിഴ ഈടാക്കുകയുമാണ് ഉദ്യോഗസ്ഥർ. രജിസ്ട്രേഷനുള്ള ഒരു വ്യാപാരിക്കും ബിൽ എഴുതാതെ വ്യാപാരം നടത്താൻ സാധ്യമല്ല. പുറത്തു നിന്നും സാധനങ്ങൾ വരുത്തുന്ന വ്യാപാരികളെ ഇ- വേ ബില്ലിന്റെ പേരിൽ പീഡിപ്പിക്കുകയാണ്. ഉദ്യോഗസ്ഥർ വ്യാപാരികളെ പിഴിഞ്ഞെടുക്കുന്ന കിരാത നടപടികൾക്കെതിരെയാണ് സമരമെന്ന് രാജു അപ്സര പറഞ്ഞു. മാർച്ച് പത്തിന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിലും ബാക്കി ജില്ലകളിൽ ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർ ഓഫിസ് പിടിക്കലുമാണ് രാവിലെ 10 മുതൽ ഏകോപന സമിതി ധർണ നടത്തുന്നത്. പീഡനങ്ങൾ തുടർന്നാൽ അനിശ്ചിത കാലസമരം നടത്തുമെന്ന് രാജു അപ്സര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story