Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅലവൻസ്...

അലവൻസ് ലഭിക്കുന്നില്ലെന്ന്; ലൈ​േബ്രറിയന്മാർ പ്രക്ഷോഭത്തിന്

text_fields
bookmark_border
വടകര: ലൈബ്രറി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന ലൈബ്രറികളിലെ ലൈ​േബ്രറിയന്മാർക്ക് കഴിഞ്ഞ ഒമ്പതു മാസമായി അലവൻസ് ലഭിക്കുന്നില്ലെന്ന് പരാതി. അലവൻസ് ഉടൻ വിതരണം ചെയ്യണമെന്നും അലവൻസ് വർധിപ്പിച്ച് മാസംതോറും നൽകാൻ നടപടി സ്വീകരിക്കണമെന്നും ലൈ​േബ്രറിയന്മാർ ആവശ്യപ്പെട്ടു. അനശ്ചിതകാലത്തേക്ക് ലൈബ്രറികൾ അടച്ചിട്ട് ലൈബ്രറി കൗൺസിൽ ഓഫിസുകൾക്കു മുന്നിൽ പ്രക്ഷോഭം നടത്തുമെന്ന് ലൈ​േബ്രറിയന്മാരുടെ കൂട്ടായ്മ അറിയിച്ചു. ആറുമാസം കൂടുമ്പോഴാണ് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അലവൻസ് വിതരണം ചെയ്തിരുന്നത്. കൗൺസിലി‍ൻെറ വിവിധ പ്രവർത്തനങ്ങൾക്കും മറ്റും യഥാസമയം തുക വിതരണം ചെയ്യുമ്പോഴും കോവിഡ് കാലത്തും ദൈനംദിന പ്രവർത്തനം നടത്തുന്ന ലൈ​േബ്രറിയന്മാർക്ക് അലവൻസ് വിതരണം ചെയ്യുന്നില്ലെന്നാണ് പരാതി. കോവിഡ് പ്രതിസന്ധിയിൽ വിതരണം മുടങ്ങിയ അലവൻസ് തുക ലൈബ്രേറിയന്മാർക്ക് അനുവദിച്ചുകൊടുക്കാൻ നടപടി സ്വീകരിച്ചതായി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. ബാലൻ പറഞ്ഞു. കോവിഡ്പശ്ചാത്തലത്തിൽ 2019-20 കാലഘട്ടത്തിൽ ലൈബ്രറികളിൽ ഗ്രഡേഷൻ നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, 2018-19 വർഷത്തെ പ്രവർത്തനം കണക്കിലെടുത്ത് ലൈബ്രേറിയന്മാർക്ക് അലവൻസ് അനുവദിച്ചിട്ടുണ്ട്. 2020-21 വർഷത്തെ ഗ്രഡേഷൻ നടപടികൾ ഇക്കഴിഞ്ഞ ഡിസംബറിലാണ് പൂർത്തിയായത്. ​െഫബ്രുവരിയോടെ അലവൻസിന്റെ ആദ്യ പകുതിയും മാർച്ചോടെ മുഴുവൻ തുകയും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെ. ബാലൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story