Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംവാദ സദസ്സ്​​

സംവാദ സദസ്സ്​​

text_fields
bookmark_border
സംവാദ സദസ്സ്​​
cancel
പയ്യോളി: ഇസ്​ലാം നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ ആശയ ആദർശത്തിലൂന്നിയ സമൂഹസൃഷ്​ടി അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്​ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്​ദുല്ലക്കോയ തങ്ങൾ പറഞ്ഞു. 'ഇസ്​ലാം: ആശയ സംവാദത്തി‍ൻെറ സൗഹൃദനാളുകൾ' എന്ന കാമ്പയി‍ൻെറ ഭാഗമായി ജമാഅത്തെ ഇസ്​ലാമി കൊയിലാണ്ടി ഏരിയ സംഘടിപ്പിച്ച സംവാദ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറക്കാട് ശാന്തിസദനം സ്കൂൾ പരിസരത്ത് നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻറ്​ വി.പി. മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​​ ടി. ശാകിർ, സി. ഹബീബ് മസ്ഊദ്, ടി.എം. അസ്സയിനാർ മാസ്​റ്റർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.വി. അൽത്താസ് സ്വാഗതവും വനിത വിഭാഗം ഏരിയ കൺവീനർ കെ. റഫീഖത്ത് ടീച്ചർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story