Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅതിദരിദ്ര്യ സർവേക്ക്...

അതിദരിദ്ര്യ സർവേക്ക് കോർപറേഷൻ നടപടി തുടങ്ങി

text_fields
bookmark_border
കോഴിക്കോട്​: കോർപറേഷൻ 75 വാർഡിൽനിന്ന്​ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവേയുടെ ഭാഗമായി വാർഡ്തല സമിതി രൂപവത്​കരിച്ചു. 20 മുതൽ 30 പേർവരെ അടങ്ങുന്നതാണ് വാർഡ്തല സമിതി. ചെയർമാൻ വാർഡ് കൗൺസിലറും വാർഡ് കോഓഡിനേറ്റർ കൺവീനറുമാണ്. അംഗങ്ങൾക്ക് ആറ്​, ഏഴ്​, എട്ട്​ തീയതികളിൽ എലത്തൂർ, ചെറുവണ്ണൂർ, ബേപ്പൂർ, ടാഗോർ ഹാൾ എന്നിവിടങ്ങളിൽ പരിശീലനം നൽകും. വാർഡ് കോഓഡിനേറ്റർമാരുടെ പരിശീലനം കൗൺസിൽ ഹാളിൽ നടന്നു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ ഉദ്ഘാടനം ചെയ്തു. വി. ദിവാകരൻ, പി.സി. രാജൻ, അച്യുതൻ, ടി.കെ. പ്രകാശൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story