Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:08 AM GMT Updated On
date_range 13 Oct 2021 12:08 AM GMTവെള്ളക്കെട്ട് സ്പോൺസേഡ് ബൈ കോർപറേഷൻ
text_fieldsbookmark_border
കോഴിക്കോട്: പത്തു മിനിറ്റ് ചെറിയ മഴ പെയ്താൽ പോലും മാവൂർ റോഡും പരിസരവും വെള്ളക്കെട്ടിലാകുന്നതിന് ഉത്തരവാദി കോഴിക്കോട് കോർപറേഷൻ മാത്രം. മണിക്കൂറുകൾ നീളുന്ന മഴയിൽ ദുരിതം പറഞ്ഞറിയിക്കാനാവാത്തതാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ തിമിർത്ത് പെയ്തതതോടെ വെള്ളക്കെട്ട് അതിരൂക്ഷമാകുകയായിരുന്നു. മാവൂർ റോഡിൽ ഓടകൾ നവീകരിച്ചതിലെ അപാകതയാണ് നഗരം വെള്ളത്തിലാകാൻ പ്രധാനകാരണം. ഓടക്ക് ആഴം കൂട്ടാതെ മുകളിൽ മനോഹരമായ ടൈൽസ് വിരിച്ചായിരുന്നു നവീകരണം. െക.എസ്.ആർ.ടി.സി ടെർമിനലിന് മുൻവശം മുതൽ നന്തിലത്ത് ജങ്ഷൻ വെരയുള്ള വെള്ളക്കെട്ടിനു പ്രധാന കാരണം വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതാണ്. ഓടക്കുള്ളിലെ വിവിധ കേബിളുകൾ കാരണം ഒഴുക്ക് തടസ്സപ്പെടുന്നുമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിനു പേരാണ് നഗരഹൃദയമായ മാവൂർ റോഡിൽ ബസിലും മറ്റുമായി എത്തുന്നത്. മഴ പെയ്താൽ കാൽനടക്കാർക്ക് ഇൗ വഴി വരാൻ കഴിയില്ല. മനുഷ്യ വിസർജ്യമടക്കം അഴുക്കുവെള്ളമാണ് ഈ ഓടയിലൂടെ ഒഴുകുന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യങ്ങൾ തിരിച്ചുവിടുന്നതു തടയാനും കോർപറേഷൻ പരാജയപ്പെട്ടു. ഇരുചക്രവാഹന യാത്രക്ക് സർക്കസ് പഠിക്കണം. ചൊവ്വാഴ്ച രാവിലെ നിരവധി ബൈക്ക് യാത്രക്കാർ മാവൂർ റോഡിൽ യാത്രചെയ്യാനാവാതെ കുടുങ്ങി. മാവൂർ റോഡിൽ നിന്നുള്ള വെള്ളം സ്റ്റേഡിയം ജങ്ഷനിലേക്കും രാജാജി റോഡിലേക്കും പാവമണി റോഡിലേക്കും ഒഴുകുകയാണ്. മാവൂർ റോഡിൽ നിന്ന് ശ്രീകണ്േഠശ്വരം ക്ഷേത്രത്തിലേക്കുള്ള റോഡും യു.െക.എസ് റോഡും എക്കാലത്തും വെള്ളപ്പൊക്കത്തിൻെറ ഇരകളാണ്. ഈ ഭാഗത്തെ കടകളിലും ഓഫിസുകളിലും വെള്ളം കയറുന്നതും പതിവാണ്. അമൃത് പദ്ധതിയിലടക്കം കോടികൾ ചെലവഴിച്ചാണ് മാവൂർ റോഡിലെ വെള്ളക്കെട്ടിനു പരിഹാരമുണ്ടാക്കാൻ ശ്രമിച്ചത്. നഗരത്തിലെ വെള്ളം കേനാലി കനാലിലേക്ക് എളുപ്പത്തിൽ ഒഴുക്കിവിടാൻ ഇതുവെര കഴിഞ്ഞിട്ടില്ല. ശാശ്വതപരിഹാരത്തിനായി മാസ്റ്റർപ്ലാൻ തയാറാക്കാൻ സി.ഡബ്ല്യു.ആർ.ഡി.എമ്മിനെ കോർപറേഷൻ ഏൽപിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾക്ക് കീഴിൽ വരുന്ന ഡ്രെയിനേജ് നിർമാണമുൾെപ്പടെ ഏകോപിപ്പിക്കാനും ശ്രമമുണ്ടായിരുന്നു. എന്നാൽ, ഈ മാസ്റ്റർപ്ലാനിൻെറ അടിസ്ഥാനത്തിലും കോടികൾ ചെലവഴിക്കേണ്ടി വരും. പടം Bk8
Next Story