Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ. റെയിൽ

കെ. റെയിൽ

text_fields
bookmark_border
കെ. റെയിൽ ജില്ലയിലെ ഭൂമി സർവേ നടപടികൾ ഉടൻ കോഴിക്കോട്​: കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതി​ൻെറ സർവേ നടപടികൾ ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച്​ കേരള സർക്കാറി​ൻെറ വിജ്​ഞാപനമിറങ്ങി. കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങൽ, പയ്യോളി, മൂടാടി, തിക്കോടി, ചേമഞ്ചേരി, ചെങ്ങോട്ട്​ കാവ്​, പന്തലായനി, വടകര താലൂക്കിലെ ചോറോട്​, ഒഞ്ചിയം, അഴിയൂർ, നടക്കുതാഴം, കോഴിക്കോട്​ താലൂക്കിലെ പുതിയങ്ങാടി, ചെറുവണ്ണൂർ, ബേപ്പൂർ, കരുവൻതിരുത്തി എന്നീ പദ്ധതിപ്രദേശങ്ങളിലാണ്​ സർവേ നടപടികൾ ഉടൻ ആരംഭിക്കുക.നിലവിൽ സ്ഥലത്തെ ഏരിയൽ സർവേ മാത്രമാണ് പൂർത്തിയായത്. 14 ജില്ലകളിലും സർവേക്കുള്ള വിജ്​ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്​. കെ. റെയിലിനെതിരെ വലിയ ജനകീയസമരമാണ്​ ജില്ലയിൽ നടക്കുന്നത്​. കാട്ടിൽ പീടികയിലെ സമരം 376 ദിവസം പിന്നിട്ടു. സർവേ നടപടികൾ ആരംഭിക്കുന്നതോടെ കുടിയിറക്ക്​ ഭീഷണി നേരിടുന്നവരെ അണിനിരത്തി പ്രക്ഷോഭം ശക്​തമാവുമെന്നാണ്​ സൂചന. ​േകാ​ഴിക്കോട്​ നഗരത്തിലെ പന്നിയങ്കര മുതൽ വെസ്​റ്റ്​ ഹിൽ വരെ ഭൂഗർഭപാതയാണ്​ വിഭാവനം ചെയ്യുന്നത്​. അതിനാൽ നഗരത്തിലെ സർവേയെ കുറിച്ച്​ വിജ്​ഞാപനത്തിൽ ഒന്നും വ്യക്​തമല്ല. ജില്ലയിൽ 3000 വീടുകൾ ഒഴിപ്പിക്കേണ്ടിവരുമെന്നാണ്​ കണക്ക്​. ഈ മാസം 27ന്​ കെ. റെയിൽ വിരുദ്ധസമിതി സെക്രട്ടറിയേറ്റ്​ മാർച്ച്​ നടത്തുന്നുണ്ട്​. ജില്ലയിൽ അഴിയൂർ മുതൽ നടക്കാവ്​ വരെ പ്രാദേശിക ആക്​ഷൻ കമ്മിറ്റികൾ രൂപവത്​കരിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story