Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമാന്തര ടെലിഫോൺ...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: സാമ്പത്തിക സ്രോതസ്സും പരിശോധിക്കുന്നു

text_fields
bookmark_border
കോഴിക്കോട്‌: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ കേസിൽ പ്രതികളുടെ സാമ്പത്തിക സ്രോതസ്സുകളും സി- ബ്രാഞ്ച് പരിശോധിക്കുന്നു. വിദേശ ഫോൺവിളികൾ ലോക്കൽ കാളുകളാക്കി മാറ്റാനുപയോഗിച്ചത്‌ പ്രത്യേക സോഫ്‌റ്റ്‌വെയറാണ്‌. ഇതിനുമാത്രം 15 ലക്ഷത്തോളം രൂപ വില വരുന്ന ഉപകരണങ്ങളാണ് ചൈനയിൽനിന്നെത്തിച്ചത്. സിം ബോക്സ് ഉൾപ്പെടെ ഉപകരണങ്ങൾ വാങ്ങാൻ സാമ്പത്തിക സഹായം നൽകിയത്‌ ആരെന്നത്‌ സംബന്ധിച്ച ചോദ്യത്തിന് നേരത്തേ അറസ്​റ്റിലായ കൊളത്തറ സ്വദേശി ജുറൈസിൽനിന്നുപോലും ഉത്തരം കിട്ടിയിരുന്നില്ല. സർക്കാറിനും ടെലികോം വകുപ്പിനും കോടിയിലേറെ രൂപയുടെ നഷ്​ടമുണ്ടാക്കാൻ പണം മുടക്കിയതാര്, ഇവരുടെ ലക്ഷ്യമെന്ത്, ഇതിൽനിന്ന് വരുമാനം ലഭിച്ചോ എന്നതെല്ലാം കണ്ടെത്തുക പ്രധാനമാണ്. വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചോ എന്നറിയാൻ ഒളിവിലുള്ള പ്രതികളായ മൂരിയാട്ടെ ഷബീർ, പ്രസാദ് എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരമടക്കം പൊലീസ്​ പരിശോധിക്കും. ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ പ്രവർത്തിപ്പിച്ച പുതിയറയിലെ ഉൾപ്പെടെ കെട്ടിടങ്ങളിൽ പലപ്പോഴും ആഡംബര കാറുകളിൽ ചിലർ വന്നുപോയിരുന്നതായി സമീപത്തെ വ്യാപാരികളിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ട്‌. സ്വർണക്കടത്ത്‌, ഹവാല, കുഴൽപ്പണ ഇടപാടുകാരാണോ വന്നുപോയത് എന്നും പരിശോധിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞദിവസം ബംഗളൂരുവിൽനിന്നെത്തിച്ച ഇബ്രാഹീം പുല്ലോട്ടിലിനെ കസ്​റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്നാണ് കരുതുന്നത്. മുഖ്യ സൂത്രധാരനായ ഇയാളെ കസ്​റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം തിങ്കളാഴ്‌ച കോടതിയിൽ അപേക്ഷ നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story