Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമക്കളുടെ ഓൺലൈൻ ഗെയിം:...

മക്കളുടെ ഓൺലൈൻ ഗെയിം: അമ്മയുടെ അക്കൗണ്ടിലെ ലക്ഷത്തോളം രൂപ ബന്ധു തട്ടി

text_fields
bookmark_border
​സൈബർ സെൽ അന്വേഷണത്തിലാണ്​ പണം ചോർത്തിയത്​ കണ്ടെത്തിയത് കോ​ഴി​ക്കോ​ട്​: മ​ക്ക​ളു​ടെ ഓ​ൺ​ലൈ​ൻ ഗെ​യിം വ​ഴി വീ​ട്ട​മ്മ​ക്ക്​ ന​ഷ്​​ട​മാ​യ​ത്​ ല​ക്ഷ​ത്തോ​ളം രൂ​പ. ക​ല്ലാ​യി സ്വ​ദേ​ശി​നി​യാ​യ നാ​ലു മ​ക്ക​ളു​ടെ അ​മ്മ​ക്കാ​ണ്​ പ​ണം ന​ഷ്​​ട​മാ​യ​ത്. കു​ട്ടി​ക​ൾ, സ​മ​പ്രാ​യ​ക്കാ​ര​നാ​യ ബ​ന്ധു​വി​നും ക​ളി​യു​ടെ പാ​സ്​​വേ​ഡ്​ ന​ൽ​കി​യി​രു​ന്നു. ഈ ​കു​ട്ടി ക​ളി​യി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ പാ​സ്​​വേ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ ക​യ​റി പ​ണം പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. പ്ര​വാ​സി​യാ​യ​ ഭ​ർ​ത്താ​വ്​ മ​ക്ക​ൾ​ക്കെ​ല്ലാം ക​ഴി​ഞ്ഞ​വ​ർ​ഷം സ്​​മാ​ർ​ട്ട്​​ഫോ​ണു​ക​ൾ വാ​ങ്ങി ന​ൽ​കി​യ​തോ​ടെ​യാ​ണ്​ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഫോ​ൺ ല​ഭി​ച്ച​തോ​ടെ എ​ല്ലാ​വ​രും ഓ​ൺ​ലൈ​ൻ ഗെ​യിം ആ​രം​ഭി​ച്ചു. പ​ബ്​​ജി​യി​ലാ​യി​രു​ന്നു തു​ട​ക്കം. തു​ട​ർ​ന്ന്​ മ​റ്റു പ​ല ഗെ​യി​മു​ക​ളി​ലും എ​ത്തി. ഇ​തി​നി​െ​ട വീ​ട്ട​മ്മ​യു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലെ പ​ണം കു​റ​ഞ്ഞ​താ​യി വ്യ​ക്ത​മാ​യി. ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ത്ത അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ 92,000 രൂ​പ ന​ഷ്​​ട​മാ​യ​ത്​ എ​ങ്ങ​നെ​യെ​ന്ന്​ ക​​ണ്ടെ​ത്താ​ൻ സ്​​റ്റേ​റ്റ്​​മൻെറ്​ എ​ടു​ത്ത​പ്പോ​ഴാ​ണ്​ 16 രൂ​പ മു​ത​ൽ 1000 രൂ​പ​വ​രെ​യാ​യി ത​വ​ണ​ക​ളാ​യി കു​റ​യു​ന്ന​ത്​​ തി​രി​ച്ച​റി​ഞ്ഞ​ത്​. തു​ട​ർ​ന്ന്​ കു​ടും​ബം കോ​ഴി​ക്കോ​ട്​ സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ക്ക​ളു​ടെ ഓ​ൺ​ലൈ​ൻ ഗെ​യിം സം​ശ​യി​ച്ച​തി​നാ​ൽ​ ഈ ​നി​ല​ക്കാ​യി​രു​ന്നു അ​േ​ന്വ​ഷ​ണം. ഇ​വ​ർ ഡൗ​ൺ​​ലോ​ഡ്​ ചെ​യ്​​തെ​ടു​ക്കു​ന്ന ഗെ​യി​മു​ക​ളി​ൽ ക​യ​റു​ന്ന​തി​നു​ള്ള യൂ​സ​ർ​നെ​യി​മും പാ​സ്​​വേ​ഡും പ​ര​സ്​​പ​രം കൈ​മാ​റു​ന്ന​താ​യി ക​ണ്ടെ​ത്തി. മ​ക്ക​ൾ​ക്കൊ​പ്പം ഇ​തേ ഗ്രൂ​പ്പി​ൽ ക​ളി​ക്കു​ന്ന സ​മ​പ്രാ​യ​ക്കാ​ര​നാ​യ ബ​ന്ധു​വി​നും യൂ​സ​ർ നെ​യി​മും പാ​സ്​​വേ​ഡും ​ൈക​മാ​റി​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളോ​ളം ക​ളി​ച്ചാ​ൽ ല​ഭി​ക്കു​ന്ന ചി​ല റാ​ങ്കി​ങ്ങി​ൽ ബ​ന്ധു​വാ​യ കു​ട്ടി വ​ള​രെ പെ​​ട്ടെ​ന്ന്​ എ​ത്തി​യ​ത്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ഗെ​യി​മി​‍ൻെറ പാ​സ്​​വേ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ള​ട​ക്കം ചോ​ർ​ത്തി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ വ്യ​ക്ത​മാ​യ​ത്. അ​ക്കൗ​ണ്ടി​ലെ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ്​ ഗെ​യി​മു​ക​ളി​ലെ റാ​ങ്കി​ങ്ങു​ക​ൾ ഇ​ദ്ദേ​ഹം വാ​ങ്ങി​യ​ത്. ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലെ ഒ​രു യൂ​സ​ർ ​െന​യി​മും പാ​സ്​​വേ​ഡും ആ​ർ​ക്കും കൈ​മാ​റ​രു​തെ​ന്നാ​ണ്​ സൈ​ബ​ർ സെ​ൽ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. ഒ​രാ​ളു​ടെ ഫേ​സ്​​ബു​ക്കി​​​​ൻെറ​യോ ഓ​ൺ​ലൈ​ൻ ഗെ​യി​മി​‍ൻെറ​യോ ഇ-​മെ​യി​ലി​​‍ൻെറ​യോ യൂ​സ​ർ​നെ​യി​മും പാ​സ്​​വേ​ഡും ല​ഭി​ച്ചാ​ൽ ഗൂ​ഗ്​​ൾ ഡ്രൈ​വി​ലെ ഫ​യ​ലി​ൽ സൂ​ക്ഷി​ച്ച വി​വ​ര​ങ്ങ​ള​ട​ക്കം ചോ​ർ​ത്താ​ൻ ക​ഴി​യും. മാ​ത്ര​മ​ല്ല, ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലെ പ​ണ​മ​ട​ക്കം ത​ട്ടി​യെ​ടു​ക്കാ​നു​മാ​വും. -സ്വ​ന്തം ലേ​ഖ​ക​ൻ
Show Full Article
TAGS:
Next Story