Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.എച്ച് മെമ്മോറിയൽ...

സി.എച്ച് മെമ്മോറിയൽ ഗവ. കോളജ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും

text_fields
bookmark_border
എളേറ്റിൽ: കിഴക്കോത്ത് കൊത്തമ്പാറ മലയിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവ: ആർട്സ് സയൻസ് കോളജ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ പറഞ്ഞു. കിഴക്കോത്ത് പഞ്ചായത്ത് മുസ്​ലിം ലീഗ് സംഘടിപ്പിച്ച പഞ്ചായത്ത് ഭാരവാഹികളുടേയും മുസ്​ലിം ലീഗ് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടേയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാദമിക് രംഗത്തും ഭൗതിക രംഗത്തും മാറ്റം വരുത്തി വിദ്യാർഥികൾക്കാവശ്യമായ ക്ലാസ്സ് റൂമുകളും പുതിയ കോഴ്സുകളും ആരംഭിക്കും. അതിനനുസരിച്ച്​ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മുനീർ പറഞ്ഞു. പ്രസിഡൻറ് എം.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്​ലിം ലീഗ് ട്രഷറർ ഇബ്രാഹീം എളേറ്റിൽ, സെക്രട്ടറി വി.കെ. കുഞ്ഞായിൻ കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നസ്​റി, വി.കെ. അബ്​ദുറഹിമാൻ, പി.ഡി. നാസർ, പാട്ടത്തിൽ അബൂബക്കർ ഹാജി, കെ.കെ. ജബ്ബാർ, പി.എം. ഹമീദ്, പി.ടി.എം. ഷറഫുന്നിസ, സി.എം. ഖാലിദ്, മംഗലങ്ങാട്ട് മുഹമ്മദ്, ഷിജി ഒരലാക്കോട്, കെ. മുഹമ്മദലി, കെ.കെ . മജീദ്, അർഷദ് കിഴക്കോത്ത്, വി.പി. അശ്​റഫ്​, സാജിദത്ത്, വഹീദ, റംലമക്കാട്ട് പൊയിൽ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story