Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനഘയുടെ വീട്ടിലും...

അനഘയുടെ വീട്ടിലും വെളിച്ചമെത്തി

text_fields
bookmark_border
അനഘയുടെ വീട്ടിലും വെളിച്ചമെത്തി കോഴിക്കോട്​: പുതിയ അധ്യയനവർഷത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും വൈദ്യുതി കണക്​ഷൻ കിട്ടാതിരുന്ന അനഘയുടെ വീട്ടിൽ ഒടുവിൽ വെളിച്ചമെത്തി. ചേവായൂർ നെച്ചോളി താഴം ഗംഗാധരൻ നായരുടെ മകൾ അനഘയുടെ വീട്ടിലാണ്​ പ്രശ്​നപരിഹാരമായത്​. മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അനഘ. വിദ്യാർഥികളുടെ പഠനാന്തരീക്ഷം മനസ്സിലാക്കുന്നതിനായുള്ള ഗൃഹസന്ദർശന വേളയിലാണ് അധ്യാപകർ കുട്ടിയുടെ പ്രയാസം തിരിച്ചറിഞ്ഞത്. വിഷയം സ്കൂൾ ഹെഡ്മാസ്​റ്ററുടേയും പി.ടി.എ പ്രസിഡൻറി​ൻെറയും ശ്രദ്ധയിൽ പെടുത്തിയപ്പോൾ വാർഡ് അംഗം സുജാത കൂടത്തിങ്കലി​ൻെറ സാന്നിധ്യത്തിൽ വീട് സന്ദർശിച്ച്​ പ്രശ്നത്തിൽ അടിയന്തര ഇടപെടലുണ്ടായി. ഓൺലൈൻ പഠനം നഷ്​ടമാവുന്ന കുട്ടിയുടെ വിഷമം കണ്ടറിഞ്ഞ് കെ.എസ്.ഇ.ബി പൊറ്റമ്മൽ സെക്​ഷൻ ഉദ്യോഗസ്ഥർ കണക്​ഷൻ സംബന്ധിച്ചുവന്ന സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച് ഇന്ന് അനഘയുടെ വീട്ടിൽ വൈദ്യുതി എത്തിച്ചു. അനഘയുടേയും കുടുംബത്തി​ൻെറയും സന്തോഷം പങ്കിടാൻ പി.ടി.എ പ്രസിഡൻറും കൗൺസിലറുമായ അഡ്വ. സി.എം. ജംഷീർ, ഹെഡ് മാസ്​റ്റർ ഡോ. എൻ. പ്രമോദ്​, വാർഡ് അംഗം സുജാത കൂടത്തിങ്കൽ, സ്​റ്റാഫ് സെക്രട്ടറി ഷീല ജോസഫ്​, ക്ലാസ് ടീച്ചർ സി.എ. ഷീന, പി.ടി.എ വൈസ് പ്രസിഡൻറ്​ ഷാജി, ഷീജ തുടങ്ങിയവരെല്ലാം വീട്ടിൽ എത്തി. സ്കൂളി​ൻെറയും പി.ടി.എയുടെയും വകയായി അനഘക്ക് പഠനാവശ്യത്തിനായി സ്മാർട്ട് ടി.വി സമ്മാനിക്കുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story