Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ പ്ലസ് വിജയികൾക്ക്...

എ പ്ലസ് വിജയികൾക്ക് അനുമോദനം

text_fields
bookmark_border
പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്​കൂളിൽ നടന്ന എസ്.എസ്.എൽ.സി എ പ്ലസ് വിജയികൾക്കുള്ള അനുമോദന ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഷീജ ശശി ഉദ്ഘാടനം ചെയ്തു. 229 വിദ്യാർഥികളാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽനിന്നും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. പേരാമ്പ്ര ഉപജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ജേതാക്കൾ നൊച്ചാട് ഹയർ സെക്കൻഡറിയിൽ നിന്നാണ്. 576 വിദ്യാർഥികൾ പരീക്ഷയെഴുതി 571 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. പി.ടി.എ പ്രസിഡൻറ്​ സി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എൻ.പി. ബാബു, പഞ്ചായത്ത് പ്രസിഡൻറ്​ ശാരദ പട്ടേരി കണ്ടി, ബ്ലോക്ക് വൈസ് പ്രസിഡൻറ്​ സി. കെ. പാത്തുമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.എം. കുഞ്ഞിക്കണ്ണൻ. ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സൺ ഷിജി കൊട്ടാറക്കൽ, ഗ്രാമപഞ്ചായത്ത് അംഗം കെ. മധുകൃഷ്ണൻ, ബ്ലോക്ക് മെംബർ പ്രഭാ ശങ്കർ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ലത്തീഫ് കരയാതൊടി, പേരാമ്പ്ര ബി.പി.സി വി.പി. നിത, പ്രിൻസിപ്പൽ സി. അബ്​ദുറഹിമാൻ, ഹെഡ്മാസ്​റ്റർ കെ. അഷറഫ്, ഡെപ്യൂട്ടി ഹെഡ് മാസ്​റ്റർ പി.പി. അബ്​ദുറഹിമാൻ, സ്​റ്റാഫ് സെക്രട്ടറി വി.എം. അഷറഫ്, മാനേജ്മൻെറ്​ പ്രതിനിധി ടി. എ. അബ്​ദുസലാം, ടി. മുഹമ്മദ്, ടി. പി. അബ്​ദുൽ അസീസ്, പി. ജലീൽ, കെ. സഹീർ, കെ. എം. നസീർ, പി.കെ. ഷാജിത്ത്, എസ്. കെ. സനൂപ്, പി.സി. സിഗ്മ, എ. നജ്​മൽ, ടി.കെ.എ. ലത്തീഫ്, പി. എം. ബഷീർ, കെ. പി. റസീന, എൻ.പി. മുനീർ, കെ.സി.എം. നാസർ, ആർ. അബ്​ദുൽ മജീദ്, ടി. ശ്രീധരൻ, കെ.എം. ബുഷറ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story