Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയോധികയുടെ സംരക്ഷണം...

വയോധികയുടെ സംരക്ഷണം ഉറപ്പാക്കണം

text_fields
bookmark_border
വയോധികയുടെ സംരക്ഷണം ഉറപ്പാക്കണം-മനുഷ്യാവകാശ കമീഷൻ കോഴിക്കോട്: എരഞ്ഞിപ്പാലം മലബാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അത്യാസന്നനിലയിലുള്ള വയോധികയുടെ സംരക്ഷണവും ചികിത്സയും ജില്ല സാമൂഹിക നീതി ഓഫിസർ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആവശ്യമായ നടപടികൾ സ്വീകരിച്ചശേഷം ജില്ല സാമൂഹിക നീതി ഓഫിസർ, സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് വയോധികയെ ആശുപത്രി കാഷ്വാലിറ്റിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചത് ആരാണെന്ന് വ്യക്തമല്ല.86 വയസ്സുള്ള സരോജിനിയെയാണ് മലബാർ ആശുപത്രിയിലെ ബി. ബ്ലോക്കിലുള്ള 3005 നമ്പർ മുറിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ബന്ധുക്കളെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് പൊതുപ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story