Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതീക്ഷയുടെ ഡെബിൾ...

പ്രതീക്ഷയുടെ ഡെബിൾ ബെൽ; കെ.എസ്​.ആർ.ടി.സി ടെർമിനൽ വീണ്ടുമുണർന്നു

text_fields
bookmark_border
കോഴിക്കോട്​: ഒരുമാസത്തെ ലോക്​ഡൗൺ ഇടവേളക്ക്​ ശേഷം കെ.എസ്​.ആർ.ടി.സി ബസ്​ ടെർമിനലിൽ യാത്രക്കാരും ബസുകളും. ബുധനാഴ്​ച തുടങ്ങിയ ദീർഘദൂര സർവിസുകളിൽ യാത്രക്കാർ കുറവായിരുന്നെങ്കിലും അടച്ചുപൂട്ടലിൽനിന്ന്​ മോചനമുണ്ടായതി​‍ൻെറ ആശ്വാസമായിരുന്നു ​സ്​റ്റാൻഡിൽ. വരുംദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ എത്തുമെന്ന പ്രതീക്ഷയിലാണ്​ അധികൃതർ. കോഴിക്കോട്​ മേഖലയിലെ വിവിധ ഡിപ്പോകളിൽ 15 ബസുകളാണ്​ ബുധനാഴ്​ച സർവിസ്​ നടത്തിയത്​. കോഴിക്കോട്​ ഡിപ്പോയിൽനിന്ന്​ രാവിലെ ആറ്​ മണിക്ക്​ തിരുവനന്തപുരത്തേക്ക്​ സർവിസ്​​ നടത്തി. കണ്ണൂർ, കാസർകോട്​ വയനാട്​ ജില്ലകളിൽനിന്ന്​ എറണാകുളം തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള സർവിസുകൾ വന്നതോടെ ഏതാണ്ട്​ മണിക്കൂർ ഇടപെട്ട്​ കോഴി​േക്കാട്​ സ്​​േറ്റഷനുകളിൽ ബസുകൾ വന്നുപോയി. ശനി, ഞായർ ഒഴികെ ദിവസങ്ങളിൽ ഈ സർവിസുകൾ തുടരും. ബുധനാഴ്​ച പാലക്കാ​ട്ടേക്ക്​ രണ്ട്​ സർവിസുകൾ ഉണ്ടാവും. രാവിലെ എട്ട്​ മണിക്കും ഉച്ചക്ക്​ മൂന്ന്​ മണിക്കുമാണ്​ സർവിസ്​ ഉണ്ടാവുക. പാലക്കാടുനിന്ന്​ കോഴിക്കോ​ട്ടേക്കും സർവിസ്​ ഉണ്ടാവുമെന്ന്​ കെ.എസ്​.ആർ.ടി.സി ഡിസ്​ട്രിക്​ട്​ ട്രാൻസ്​പോർട്ട്​ ഓഫിസർ വി. മനോജ്​ കുമാർ മാധ്യമത്തോട്​ പറഞ്ഞു. ബസ്​ സർവിസ്​ തുടങ്ങിയതോടെ കെ.എസ്​.ആർ.ടി.സി പരിസരത്തെ ഓ​ട്ടോസ്​റ്റാൻഡും ഉണർന്നു. ബത്തേരിയിൽനിന്ന്​ കോഴിക്കോട്​ വഴി എറണാകുളത്തേക്ക്​ വന്ന സൂപ്പർ ഫാസ്​റ്റ് ബസിൽ​ ഏതാണ്ട്​ എല്ലാ സീറ്റിലും ആളുണ്ടായിരുന്നു​. കൂടുതൽ യാത്രക്കാരും കോഴിക്കോ​ട്ടേക്കായിരുന്നു. ഓൺലൈൻ വഴി ടിക്കറ്റ്​ എടുക്കാമെങ്കിലും കൂടുതൽ പേരും ബസിൽനിന്ന്​ തന്നെയാണ്​ ടിക്കറ്റെടുത്തത്​. അന്വേഷണ കൗണ്ടറിലേക്ക്​ നിരന്തരം യാത്രക്കാരുടെ വിളിയെത്തുന്നുണ്ട്​. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാരുണ്ടാവുമെന്ന്​ പ്രതീക്ഷിക്കുകയാണ്​ കെ.എസ്​.ആർ.ടി.സി അധികൃതർ. photo bk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story