Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാടിറങ്ങിയ വാനരർ...

കാടിറങ്ങിയ വാനരർ ശല്യക്കാരാകുന്നു

text_fields
bookmark_border
നാദാപുരം: കാടുവിട്ട് നാട്ടിലെത്തിയ വാനരസംഘം ശല്യക്കാരാകുന്നു. കല്ലാച്ചി ടൗണിന് സമീപം താമസിക്കുന്ന ചെട്ടിൻറവിട ഹുസൈ​ൻെറ വീട്ടുപറമ്പിലാണ് മൂന്നംഗ വാനരസംഘം ചേക്കേറിയത്. ചൊവ്വാഴ്ച രാവിലെ തൊടിയിലെ വലിയ മാവിലാണ് ഇവയെ കണ്ടത്. പറമ്പിലെ മാങ്ങ, കരിക്കടക്കമുള്ള തേങ്ങ, പേരക്ക തുടങ്ങിയവ ആഹാരമാക്കുകയാണ്. ഇതേതുടർന്ന് പറമ്പിലെ എല്ലാ കാർഷിക വസ്തുക്കൾക്കും രണ്ടു ദിവസംകൊണ്ടു തന്നെ വൻ തോതിൽ നാശം വരുത്തിയതായി ഹുസൈൻ പറഞ്ഞു. മാവിൻ മുകളിൽ താവളമാക്കിയ ഇവർ ആളൊഴിഞ്ഞ തക്കംനോക്കി വീട്ടിനുള്ളിലേക്ക് കയറാനുള്ള ശ്രമവും നടത്തുന്നുണ്ട്. കൂട്ടംതെറ്റി നാട്ടിൽ എത്തപ്പെട്ടതാണെന്ന് കരുതുന്നു.
Show Full Article
TAGS:
Next Story