Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്​ സ്​ഥിരീകരണ...

കോവിഡ്​ സ്​ഥിരീകരണ നിരക്ക്​ ഉയർന്ന്​ നാല് തദ്ദേശസ്ഥാപനങ്ങൾ

text_fields
bookmark_border
കോഴിക്കോട്​: ജില്ലയിലെ ജൂൺ മൂന്നു മുതൽ ഒമ്പതു വരെയുള്ള ദിവസങ്ങളിലെ കണക്കുപ്രകാരം നാല് തദ്ദേശസ്ഥാപനങ്ങളിൽ രോഗ സ്​ഥിരീകരണ നിരക്ക്​ (ടി.പി.ആർ) 20 ശതമാനത്തിനു മുകളിൽ. പെരുമണ്ണ 23 ശതമാനം, കാരശ്ശേരി 22, മുക്കം 21, മണിയൂർ 20 എന്നിങ്ങനെയാണ് നിരക്കുകൾ. 29 തദ്ദേശസ്ഥാപനങ്ങളിൽ രോഗ സ്​ഥിരീകരണ നിരക്ക്​ 10 ശതമാനത്തിനു താഴെയാണ്. തൂണേരി (9), കോട്ടൂർ (9), ഉണ്ണികുളം (8), ചെറുവണ്ണൂർ (8), അഴിയൂർ (8), നരിപ്പറ്റ (8), ബാലുശ്ശേരി (7), കുറ്റ്യാടി (6), മേപ്പയൂർ (6), നന്മണ്ട (6), മൂടാടി (6), അത്തോളി (6), അരിക്കുളം (6), എടച്ചേരി (6), ചങ്ങരോത്ത് (6), പേരാമ്പ്ര (5), പുറമേരി (5), കൂത്താളി(5), വളയം (5), കിഴക്കോത്ത് (4), കീഴരിയൂർ (4), ആയഞ്ചേരി (4), കൂരാച്ചുണ്ട് (4), നൊച്ചാട് (4), വേളം (3), ചക്കിട്ടപ്പാറ (3), കായണ്ണ (3), നടുവണ്ണൂർ (3), മരുതോങ്കര (2). 10 ശതമാനത്തിനും 20 ശതമാനത്തിനുമിടയിൽ ടി.പി.ആർ നിരക്കുള്ള 45 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ബുധനാഴ്ചയിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.87 ശതമാനമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story