Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅണഞ്ഞത് നൊച്ചാടി​െൻറ...

അണഞ്ഞത് നൊച്ചാടി​െൻറ കാരുണ്യദീപം

text_fields
bookmark_border
അണഞ്ഞത് നൊച്ചാടി​ൻെറ കാരുണ്യദീപം പേരാമ്പ്ര: പച്ചിലേരി ആലിഹാജിയുടെ നിര്യാണത്തോടെ നാടിന് നഷ്​ടമായത് നൊച്ചാട് ഗ്രാമത്തി​ൻെറ ജീവകാരുണ്യ പ്രവർത്തകനെയാണ്. അൽഹുദ ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ സ്ഥാപകാംഗമായി പ്രവർത്തിച്ച ഹാജി ആരോഗ്യ-സാംസ്കാരിക- സന്നദ്ധ സ്ഥാപനമായ നൊച്ചാട് ദയ സൻെറർ സ്ഥാപക ചെയർമാനായിരുന്നു. നിർധന രോഗികൾക്കും വിദ്യാർഥികൾക്കും ഇദ്ദേഹത്തി​ൻെറ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ഏറെ ആശ്വാസമായിരുന്നു. ആദ്യകാലത്ത് കമ്യൂണിസ്​റ്റ്​ പാർട്ടി പ്രവർത്തകനായിരുന്ന ഇദ്ദേഹം പാർട്ടിക്കുവേണ്ടി സാമ്പത്തിക സമാഹാരണത്തിന് മുന്നിലുണ്ടാവുമായിരുന്നു. ഒരുകാലത്ത് വെണ്ണീര് ശേഖരിച്ച് പാർട്ടിക്ക് ധനസമാഹരണം നടത്തിയത് ഇന്നും ഈ ഗ്രാമത്തിലെ പഴയതലമുറയുടെ ഓർമയിൽ ഉണ്ട്. കമ്യൂണിസ്​റ്റിൽനിന്ന് ആത്മീയതയിലേക്ക് ചുവടുമാറിയെങ്കിലും സാമൂഹിക - സാംസ്കാരിക രംഗത്ത് അദ്ദേഹം നിറസാന്നിധ്യമായിരുന്നു. കഠിനാധ്വാനിയും നല്ല കർഷകനുമായിരുന്നു അദ്ദേഹം. 1975-80 കാലഘട്ടത്തിൽ ഇസ്​ലാമിക ആദർശ ആശയങ്ങളിലേക്ക് ശ്രദ്ധതിരിച്ചു. ജമാഅത്തെ ഇസ്​ലാമിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്​ടനാവുകയും ഇടതുപക്ഷത്തി​ൻെറ ശരീഅത്ത് വിമർശനങ്ങൾക്കെതിരെ മുൻപന്തിയിൽനിന്ന്​ പ്രവർത്തിച്ചു. 1990കളിൽ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ജുമാമസ്ജിദ് നിർമിക്കാൻ നേതൃത്വം നൽകുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story