Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആസൂത്രണമില്ലായ്​മയും...

ആസൂത്രണമില്ലായ്​മയും ഗ്രൂപ്​ വീതംവെപ്പും കോൺ​ഗ്രസിനെ തളർത്തി

text_fields
bookmark_border
കോഴിക്കോട്​: ​രണ്ടു​ പതിറ്റാണ്ടി​‍ൻെറ നീണ്ട കാത്തിരിപ്പിനൊടുവിലും എം.എൽ.എയില്ലെന്ന നാണക്കേടിൽനിന്ന്​ തലയൂരാനാകാതെ ജില്ലയിലെ കോൺഗ്രസ്​ നേതൃത്വം. ഇടതുതരംഗത്തിൽ ഒലിച്ചുപോയെന്ന ന്യായം മാ​ത്രം മതിയാകില്ല ഈ വലിയ തോൽവിക്കെന്ന്​ പ്രവർത്തകർതന്നെ പറയുന്നു. ഗ്രൂപ്പിനനുസരിച്ച്​ സ്​ഥാനാർഥികളെ രംഗത്തിറക്കിയതും പ്രചാരണം നയിക്കാനും ആസൂത്രണത്തിനും ആളില്ലാതായതുമാണ്​ അഞ്ചിടത്ത്​ മത്സരിച്ചിട്ടും വട്ടപ്പൂജ്യത്തിലൊതുങ്ങാൻ കാരണമായത്​. പ്രചാരണം കൊഴുപ്പിച്ച മണ്ഡലങ്ങളിൽപോലും എൽ.ഡി.എഫിന്​ ഭീഷണിയാകാൻ കഴിഞ്ഞില്ല. ബൂത്ത്​തലങ്ങളിൽ പ്രവർത്തനം മന്ദഗതിയിലായിരുന്നിട്ടും അമിത പ്രതീക്ഷ പുലർത്തിയ നേതൃത്വത്തിന്​ ജില്ലയിലെ ഫലം കനത്ത ആഘാതമായി. പ്രചാരണത്തിന്​ കെ. മുരളീധരൻ എം.പി അടക്കമുള്ള നേതാക്കളില്ലാത്തതും വിനയായി. നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം മാനിക്കാതെ എലത്തൂരിൽ പുതിയ ഘടകകക്ഷിയായ എൻ.സി.കെക്ക്​ സീറ്റ്​ നൽകിയതിലെ പ്രതിഷേധവും മറ്റിടങ്ങളിലും തുടർചലനമായിട്ടുണ്ട്​. ഐ, എ ​ഗ്രൂപ്പുകളും കെ.സി. വേണുഗോപാലും ചേർന്ന്​ ജില്ലയിലെ സീറ്റുകൾ വീതിച്ചെടുക്കുകയായിരു​ന്നു. കൊയിലാണ്ടിയിൽ കഴിഞ്ഞ വർഷം തോറ്റ എൻ. സുബ്രഹ്​മണ്യനും നാദാപുരത്ത്​ തോറ്റ ​െക. പ്രവീൺ കുമാറും ഐ ഗ്രൂപ്​ പ്രതിനിധികളായി എത്തുകയായിരുന്നു. ഇരുവരും കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലത്തിൽ തുടർന്നതിനാൽ ഇത്തവണ ജയിക്കുമെന്നായിരുന്നു അവകാശവാദം. എന്നാൽ, രണ്ടിടത്തും മുന്നേറാനായില്ല. ബി.ജെ.പിയുടെ 5000ഓളം വോട്ട്​ കാണാതായതി​‍ൻെറ പഴിയും കേൾ​ക്കേണ്ടി വന്നു. ​െകായിലാണ്ടിയിൽ ബി.ജെ.പിയ​ുടെ പ്രചാരണം തണുപ്പൻ മട്ടിലായിരുന്നുവെന്നതി​‍ൻെറ പ്രതിഫലനമാണ്​ വോട്ടിൽ കാണുന്നത്​. ബാലുശ്ശേരിയിൽ യുവനേതാക്കൾ ചേർന്ന്​ നടൻ ധർമജൻ ബോൾഗാട്ടിയെ സ്​ഥാനാർഥി പ്രഖ്യാപനത്തിന്​ മു​േമ്പ വേഷം കെട്ടിയിറക്കിയതിനെതിരെയും പാർട്ടിക്കുള്ളിൽ കടുത്ത വിമർശനമുയരുന്നുണ്ട്​. ചില യുവനേതാക്കൾ ഹൈകമാൻഡ്​ ചമഞ്ഞതായാണ്​ ആക്ഷേപം. ധർമജനൊപ്പം സെൽഫിയെടുക്കാൻ ആള്​ കൂടിയെങ്കിലും ബാലുശ്ശേരി മണ്ഡലത്തിലെ പട്ടികജാതി കോളനികളിലെ വികസനമുരടിപ്പടക്കമുള്ളവ മുതലാക്കാനായില്ല. ബാലുശ്ശേരിയിൽ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽനിന്നടക്കം യു.ഡി.എഫിന്​ പതിവായി കിട്ടുന്ന പിന്തുണ ഇത്തവണയില്ലെന്ന്​ കണക്കുകൾ വ്യക്​തമാക്കുന്നു. കോ​ഴിക്കോട്​ നോർത്തിൽ എൽ.ഡി.എഫി​‍ൻെറയും ബി.ജെ.പിയുടെയും വെല്ലുവിളി അതിജീവിക്കുന്നത്​ കോൺഗ്രസിന്​ എളുപ്പമായിരുന്നില്ല. ബൂത്ത്​ തലത്തിൽപോലും ആളനക്കമില്ലാഞ്ഞിട്ടും ​െക.എം. അഭിജിത്തിന്​ എൽ.ഡി.എഫി​‍ൻെറ ലീഡ്​ കാര്യമായി കുറക്കാനായി. അഭിജിത്തിന്​ ​െകായിലാണ്ടിയിൽ കൂടുതൽ സാധ്യതയുണ്ടായിരുന്നെങ്കിലും സുബ്രഹ്​മണ്യന്​ വേണ്ടി മാറ്റാൻ തയാറായില്ല. ​പ്രചാരണത്തിന്​ പണമില്ലാത്തതും പ്രവർത്തകരെ മടുപ്പിച്ചു. സ്വന്തം കൈയിൽനിന്ന്​ പണമെടുക്കേണ്ട ഗതികേടിലായിരുന്നു പലരും. ഭരണമില്ലാത്തതിനാൽ കാര്യമായി പിരിവും കിട്ടിയില്ല. കെ.പി.സി.സിയോട്​ ചോദിച്ചപ്പോൾ അവസാനം കൈമലർത്തുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story