clku മാവൂർ: മൂന്നു വർഷത്തിലധികം പ്രയാസപ്പെട്ട് നീട്ടി വളർത്തിയ തലമുടി അർബുദരോഗികൾക്ക് മുറിച്ചുനൽകി യുവാക്കളുടെ മാതൃക. വളയന്നൂർ ചെട്ടിക്കടവ് സ്വദേശികളായ ചെറുകടവത്ത് സനൽരാജ്, പൂപറമ്പത്ത് ആഷിൻ, എടക്കുനിമ്മൽ അഖിൽ എന്നിവരാണ് മുടി മുറിച്ചുനൽകിയത്. നരിക്കുനിയിലെ അത്താണി കാൻസർ സൻെററിലേക്കാണ് മുടി നൽകിയത്. കൂലിപ്പണിക്കാരായ ഇവർ മൂന്നു വർഷത്തിലധികമായി മുടി നീട്ടിവളർത്തുകയായിരുന്നു. ഇവരെ നാട്ടിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആദരിക്കാൻ ആലോചനയുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:06 AM GMT Updated On
date_range 2021-01-14T05:36:57+05:30നീട്ടിവളർത്തിയ മുടി ഇനി അർബുദരോഗികൾക്ക്
text_fieldsNext Story