കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് . വാർഡിലെ ബി.പി.എൽ കുടുംബങ്ങൾക്ക് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് എൽ.ഇ.ഡി ബൾബ് നൽകുന്നതാണ് പദ്ധതി. വൈദ്യുതിയുടെ ഉപഭോഗം കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഒന്നാം ഘട്ടം കോട്ടൂർ നവജീവൻ എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റിൻെറ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. റേഷൻകടയിൽനിന്ന് ലഭിക്കുന്ന ബി.പി.എൽ മുൻഗണന ലിസ്റ്റ് പ്രകാരമാണ് വിതരണം. ആറു മാസംകൊണ്ട് പദ്ധതി പൂർത്തീകരിക്കുമെന്ന് വാർഡ് മെംബർ ടി.പി. ഉഷ പറഞ്ഞു. ഒന്നാം ഘട്ടത്തിൻെറ ഉദ്ഘാടനം നവജീവൻ ട്രസ്റ്റ് ചെയർമാൻ ഇ. ഗോവിന്ദൻ നമ്പീശൻ വാർഡ് മെംബർ ടി.പി. ഉഷക്ക് നൽകി നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി പ്രസാദ് പൊക്കിട്ടാത്ത്, ട്രഷറർ അജിത്ത് കിഴക്കമ്പത്ത്, മോഹനൻ പെരേച്ചി, ഇല്ലത്ത് വേണുഗോപാൽ, ടി.പി. ചന്ദ്രിക, ടി.കെ. ചന്ദ്രൻ, എം.എസ്. അർജുൻ എന്നിവർ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:06 AM GMT Updated On
date_range 2021-01-14T05:36:19+05:30നരയംകുളത്ത് സേവ് എനർജി പദ്ധതി നടപ്പാക്കുന്നു
text_fieldsNext Story