ഫറോക്ക്: വിദേശത്ത് പ്രതിസന്ധി നേരിട്ട് തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. സുനീർ കേന്ദ്ര-സംസ്ഥാന സർക്കാറുകളോടാവശ്യപ്പെട്ടു. കേരള പ്രവാസി ഫെഡറേഷൻ ബേപ്പൂർ മണ്ഡലം കുടുംബ സംഗമവും ജനപ്രതിനിധികൾക്കും പ്രവാസി വ്യവസായികൾക്കുമുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് മുഹമ്മദലി പാണ്ടികശാല അധ്യക്ഷത വഹിച്ചു. കേരള സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, നരിക്കുനി ബാബുരാജ്, എം. മുഹമ്മദ് ബഷീർ, എൻ.എസ്. ശ്രീധരൻ, മജീദ് വെൺമരത്ത് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളായ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത പൂക്കാടൻ, ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി. ഗവാസ്, രാമനാട്ടുകര നഗരസഭാംഗം പി.കെ. അഫ്സൽ, കടലുണ്ടി പഞ്ചായത്ത് അംഗങ്ങളായ മുരളി മുണ്ടേങ്ങാട്ട്, വി.എസ്. അജിത എന്നിവർക്ക് സ്വീകരണം നൽകി. ബേപ്പൂർ മണ്ഡലത്തിലെ പ്രവാസി വ്യവസായികളായ മുഹമ്മദ് മുസ്തഫ തൊണ്ടിക്കോട്, ഫൈസൽ ഫാഹിം, നജുമുൽ മേലത്ത്, ശശി ഓലശ്ശേരി, കൃഷ്ണൻ കാക്കാത്തിരുത്തി, അബ്ദുൽ ലത്തീഫ്, അസീസ് കറുത്തേടത്ത്, ഷാഹുൽ ഹമീദ് കല്ലമ്പാറ എന്നിവരെ ആദരിച്ചു. നോർക്ക പദ്ധതികൾ എന്ന വിഷയത്തിൽ നോർക്ക റൂട്ട്സ് സൻെറർ മാനേജർ ടി. അനീഷും നോർക്ക എന്നും പ്രവാസിക്കൊപ്പം എന്ന വിഷയത്തിൽ ബാബുരാജും ക്ലാസെടുത്തു. അഡ്വ. കെ.സി. അൻസാർ അതിഥികളെ പരിചയപ്പെടുത്തി. ഇസ്ഹാഖ് കടലുണ്ടി സ്വാഗതവും ഇസ്ഹാഖ് കല്ലമ്പാറ നന്ദിയും പറഞ്ഞു. സമ്മേളനത്തിനുശേഷം കൃഷ്ണദാസ് വല്ലാപ്പുന്നിയുടെ നേതൃത്വത്തിൽ നാടൻ പാട്ടരങ്ങും നടന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:04 AM GMT Updated On
date_range 2021-01-13T05:34:59+05:30പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം
text_fieldsNext Story