Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതലക്കുളത്തൂർ...

തലക്കുളത്തൂർ പഞ്ചായത്ത്​ -നാട്ടുപേര്​ ആടിയുലയുന്ന തലക്കുളത്തൂർ

text_fields
bookmark_border
പഞ്ചായത്ത്​ രൂപവത്​കരണം മുതൽ എൽ.ഡി.എഫ്​ മാത്രം ഭരിച്ച പഞ്ചായത്താണ്​ തലക്കുളത്തൂർ​. ഇരുകക്ഷികൾക്കും ജയമുറപ്പുള്ള വാർഡുകൾ വീതിച്ചെടുക്കാനുണ്ടെങ്കിലും ഇത്തവണ ആര്​ പഞ്ചായത്ത്​ ഭരണംപിടിക്കും എന്നത്​ മൂന്നു​ വാർഡുക​ളുടെ വിജയ സാധ്യതക്കനുസൃതമായിരിക്കും. വാർഡ്​ ഒന്നും, 12ഉം 17ഉം ഭരണകക്ഷിയെ തീരുമാനിക്കും. ഏഴോ എ​ട്ടോ സീറ്റുകളാണ്​ ഇരുകക്ഷികൾക്കും കൈയിൽ വീഴുമെന്ന്​ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ഉറപ്പിച്ച്​ പറയാനാകുക. വെൽഫെയർ പാർട്ടിയുടെ വോട്ട്​ പഞ്ചായത്ത്​ ഭരണത്തെ സ്വാധീനിക്കും. എലിയാറമല വിഷയം എൽ.ഡി.എഫിനെ ചില വാർഡുകളിൽ ക്ഷീണിപ്പിക്കുകയും ബി.ജെ.പിയെ ശക്​തിപ്പെടുത്തുകയും ചെയ്യും. മുമ്പ്​ കോൺഗ്രസ്​ സ്​ഥാനാർഥി വിജയിച്ച വാർഡ്​ തിരിച്ചുപിടിച്ച ഒന്നാം വാർഡിൽ ഇത്തവണയും എൽ.ഡി.എഫ്​ സ്​ഥാനാർഥി കെ.ടി. പ്രമീളയാണ്​. കഴിഞ്ഞ തവണ ​ൈവസ്​ പ്രസിഡൻറുമായിരുന്നു പ്രമീള. യു.ഡി.എഫ്​ സ്​ഥാനാർഥി കെ. ബാലനാണ്​. വെൽഫെയർ പാർട്ടി സ്വാധീനം വിജയസാധ്യത തീരുമാനിക്കും. എൽ.ഡി.എഫിന്​ മുൻതൂക്കമുള്ളതാണ്​ രണ്ടാം വാർഡ്​​. യു.ഡി.എഫി​ൻെറ വാർഡായ മൂന്നിൽ ദിവാകരൻ വിജയിച്ചതായിരുന്നു. തിരിച്ചുപിടിക്കാനുള്ള ശ്രമമായി സി.പി.എം റീഷ്​മ വിനോദിനെ നിർത്തിയിരിക്കുകയാണ്​. യു.ഡി.എഫി​ൻെറ റസിയ തട്ടാരി വീടകങ്ങളിലേക്ക്​ ഇറങ്ങിച്ചെല്ലുന്നത്​ എതിരാളികൾക്ക്​ ഭീഷണിയാകും. നാല്​, അഞ്ച്​,ആറ്​ വാർഡുകൾ സി.പി.എമ്മി​ൻെറ ശക്​തികേ​ന്ദ്രങ്ങൾ ആയിരു​െന്നങ്കിലും എലിയാറമല ഖനനവിഷയം പാർട്ടിക്ക്​ തിരിച്ചടിയാകും. ഇത് മുതലെടുക്കാൻ ​ബി​.ജെ.പി കഠിനശ്രമം നടത്തുന്നുണ്ട്​. അഞ്ചാം വാർഡിലെ സി.പി.എം സ്​ഥാനാർഥി സീന സുരേഷിന്​ എളുപ്പമാകില്ല വിജയം. ഏഴാം വാർഡ്​ യു.ഡി.എഫിൽ നിന്ന്​ തിരിച്ചുപിടിക്കാനുള്ള സാധ്യത​െയല്ലാം പഞ്ചായത്തിലെ ഷ്രെഡിങ്​ യൂനിറ്റ്​ വിവാദം കെടുത്തിക്കളഞ്ഞു. ജനറൽ വാർഡാണെങ്കിലും കഴിഞ്ഞ തവണത്തെ യു.ഡി.എഫ്​ സ്​ഥാനാർഥി സുഭാഷിണി തന്നെ വീണ്ടും മത്സരിക്കുന്നു. എട്ടാം വാർഡ്​ സി.പി.എമ്മിനു അനുകൂലമാകും. മുൻ പഞ്ചായത്ത്​ പ്രസിഡൻറും ഏരിയ കമ്മിറ്റി അംഗവും ​േബ്ലാക്ക്​ പഞ്ചായത്ത്​ മുൻ അംഗവുമായ പി.കെ. സത്യൻമാസ്​റ്ററാണ്​ എൽ.ഡി.എഫ്​ സ്​ഥാനാർഥി. നൗഷാദാണ്​ യു.ഡി.എഫ്​ സ്​ഥാനാർഥി. എൽ.ഡി.എഫിന്​ മുൻതൂക്കമാണ്​ ഒമ്പതാം വാർഡ്​. മുൻ പഞ്ചായത്ത്​ അംഗം, ലോക്കൽ കമ്മിറ്റി അംഗം, ബ്രാഞ്ച്​ സെക്രട്ടറി എന്നീ നിലകളിൽ ​പ്രവർത്തിച്ച അനിൽ കോരേ​​മ്പ്രയാണ്​ എൽ.ഡി.എഫ്​ സ്​ഥാനാർഥി. കെ. കൃഷ്​ണനാണ്​ യു.ഡി.എഫ് സ്​ഥാനാർഥി. ത്രികോണ മത്സരം നടക്കുന്ന വാർഡാണ്​ പത്താം വാർഡ്​. കഴിഞ്ഞ തവണ യു.ഡി.എഫിൽ നിന്ന്​ തഫ്​സീജ പിടി​ച്ചെടുത്ത വാർഡാണ്​. കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്​ഥാനത്തെത്തിയിരുന്നു. എൽ.ഡി.എഫി​ൻെറ എസ്​.എം. വിനുവും യു.ഡി.എഫി​ൻെറ പ്രഭീഷും തമ്മിലാണ്​ മത്സരമെങ്കിലും വെൽഫെയർപാർട്ടിയുടെ സ്വാധീനം നിർണായകമാകും. വാർഡ്​ 11ൽ എൽ.ഡി.എഫ്​ ലോക്​ ജനത ദളിനു നൽകിയ സീറ്റാണിത്​. യു.ഡി.എഫി​ൻെറ സ്​ഥാനാർഥി ഒ.​​െജ. ചിന്നമ്മയാണ്​. എൻ.ഡി.എ സ്​ഥാനാർഥി തങ്കമണിയാണ്​. വാർഡിൽ ചെറിയ വോട്ടി​ൻെറ ജയപരാജയങ്ങൾക്കാകും സാക്ഷ്യംവഹിക്കുക എന്നത്​ ഉറപ്പാണ്​. എൽ.ജെ.ഡി ചെറി​െയാരു വിഭാഗം യു.ഡി.എഫിനൊപ്പം തന്നെയാണ്​. ബലാബലമുള്ള വാർഡാണ്​ 12. വനിത സംവരണ സീറ്റാണ്​. കഴിഞ്ഞ തവണ വാർഡ്​ ഒമ്പതിൽ മത്സരിച്ച എൻ.സി.പി സ്​ഥാനാർഥി കെ.ജി. പ്രജിതയാണ്​ എൽ.ഡി.എഫ്​ സ്​ഥാനാർഥി​. വാസന്തിയാണ്​ യു.ഡി.എഫ് സ്​ഥാനാർഥി. യു.ഡി.എഫ്​ വാർഡാണ്​​ പതിനാറെങ്കിലും എൽ.ഡി.എഫ്​ സ്​ഥാനാർഥി അർസൽ കു​ട്ടോത്തിനോട്​​ മത്സരിക്കു​േമ്പാൾ യു.ഡി.എഫ്​ സ്​ഥാനാർഥി ജലീലിന്​ വിയർപ്പൊഴുക്കേണ്ടിവരും. വാർഡ്​ 17ൽ ശക്​തമായ മത്സരമാണ്​ വനിതകൾ തമ്മിൽ നടത്തുന്നത്​. സി.പി.ഐയുടെ ഡോ. ശാന്തിനിയും യു.ഡി.എഫി​ൻെറ മുൻ വാർഡ്​ അംഗവുമായ ഗിരിജയും തമ്മിലാണ്​ കടുത്ത മത്സരം. വെൽഫെയർ പാർട്ടി നിർണായ ഘടകമാണ്​ ഈ വാർഡിലും. വിസ്​തീർണം 21.54 ച.കി വോട്ടർമാർ 23,995 പുരുഷൻ 11,176 സ്​ത്രീ 12,819 ആകെ വാർഡുകൾ 17 എൽ.ഡി.എഫ്​ 12 സി.പി.എം 9 സി.പി.ഐ 1 എൻ.സി.പി 1 എൽ.ജെ.ഡി 1 യു.ഡി.എഫ്​ 5 കോൺഗ്രസ്​ 4 മുസ്​ലിം ലീഗ്​ 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story