Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദിവാസി ഗോത്ര...

ആദിവാസി ഗോത്ര വിഭാഗങ്ങളുടെ രേഖാവർണവുമായി ​'ഹാഡിക്ക'

text_fields
bookmark_border
കോഴിക്കോട്​: ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിത മുഹൂർത്തങ്ങൾ നിറങ്ങളിൽ ചാലിച്ച്​ 'ഹാഡിക്ക' ചിത്ര പ്രദർശനം. വയനാട്​ തൃക്കൈപ്പറ്റ സ്വദേശി എം.ആർ. രമേഷി​ൻെറ ചിത്രപ്രദർശനമാണ്​ മാനാഞ്ചിറയിലെ ലളിതകല അക്കാദമി ആർട്ട്​ ഗാലറിയിൽ തുടങ്ങിയത്​. വയനാട്ടിലെ കാട്ടുനായ്​ക്കർ, പണിയർ, കുറിച്യർ, മുള്ളുകുറുമർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ കാർഷിക ജീവിതം, കല, ഉത്സവം, ആരാധന, ജീവിതരീതി തുടങ്ങിയവയാണ്​ ചിത്രങ്ങളുടെ വിഷയം. അവരുടെ തനത്​ സംസ്​കാരത്തിലെ സൂക്ഷ്​മാംശ​ങ്ങളെപോലും നിലനിർത്തിക്കൊണ്ടാണ്​ സ്വതന്ത്രാവിഷ്​കാരം. ഗ്രോത്രകലയു​െട തനിമയും ലാളിത്യവും തുളുമ്പുന്ന 28 ചിത്രങ്ങളാണ്​ പ്രദർശനത്തിലുള്ളത്​. കാർഷിക വൃത്തിയോടൊപ്പം ചിത്രംവരയും രമേശ്​ ജീവിത ശൈലിയാക്കുകയായിരുന്നു. ആദിവാസി ജീവിതരീതികളും ആചാരങ്ങളും പൈതൃക അറിവുകളും ചിത്രങ്ങളിലൂടെയും എഴുത്തിലൂടെയും പകർത്തിയ 'തോട' എന്ന പുസ്​തകവും രമേഷി​​േൻറതായിട്ടുണ്ട്​്​. ഇതിനകം നിരവധിയിടങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്​. പ്രദർശനം കെ. സുധീഷ്​ കുമാർ ഉദ്​ഘാടനം ചെയ്​തു. 28ന്​ സമാപിക്കും. കോവിഡ്​ മഹാമാരിയെത്തുടർന്ന്​ ഏറെക്കാലത്തിനുശേഷമാണ്​ ഗാലറിയിൽ ചിത്രപ്രദർശനം നടക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story