Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2020 11:59 PM GMT Updated On
date_range 18 Oct 2020 11:59 PM GMTരാഹുൽ ഗാന്ധിക്ക് സ്വീകരണം നൽകും
text_fieldsbookmark_border
തിരുവമ്പാടി: രാഹുൽ ഗാന്ധിക്ക് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച സ്വീകരണം നൽകും. ഉച്ചക്കുശേഷം മൂന്നിന് നിയോജക മണ്ഡലം അതിർത്തിയായ എരഞ്ഞിമാവിൽ രാഹുൽ ഗാന്ധി എത്തും. കൊടിയത്തൂർ, കാരശ്ശേരി, കൂടരഞ്ഞി, മുക്കം, തിരുവമ്പാടി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, പുതുപ്പാടി എന്നീ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 75 കേന്ദ്രങ്ങളിൽ രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിക്കും. താമരശ്ശേരി ചുരം ഒന്നാം വളവ് മുതൽ ലക്കിടി വരെയുള്ള വിവിധ കേന്ദ്രങ്ങളിൽ രാഹുൽ ബ്രിഗേഡിൻെറ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കുമെന്ന് കോൺഗ്രസ് സ്വീകരണ കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story