Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരിങ്ങണ്ണൂരിൽ കടകൾ...

ഇരിങ്ങണ്ണൂരിൽ കടകൾ ഉച്ചവരെ; ഒരാഴ്ച ഓട്ടോ, ടാക്സിയില്ല

text_fields
bookmark_border
എടച്ചേരി: ഇരിങ്ങണ്ണൂർ ടൗൺ, പഞ്ചായത്ത് റോഡ് പരിസരത്തെ എല്ലാ കടകളും രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയും ഹോട്ടലുകൾ വൈകീട്ട്​ അഞ്ചു വരെയും (പാർസൽ മാത്രം) പ്രവർത്തിക്കാൻ തീരുമാനം. ഒരാഴ്ചത്തേക്ക് മത്സ്യ, മാംസ കടകൾ പൂർണമായി അടച്ചിടും. ഓട്ടോ, ടാക്സികൾ ഒരാഴ്ച നിർത്തിവെക്കാനും തീരുമാനിച്ചു. ഇരിങ്ങണ്ണൂരിൽ ചേർന്ന സർവകക്ഷി, വ്യാപാരി പ്രതിനിധികളുടെയും പൊലീസ് അധികാരികളുടെയും യോഗത്തിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സി.ഐ എൻ. സുനിൽ കുമാർ, വാർഡ് മെംബർ ഗംഗാധരൻ പാച്ചാക്കര, എം.കെ. പ്രേമദാസ്, ആർ.ടി. ഉസ്മാൻ, വത്സരാജ് മണലാട്ട്, സി.കെ. ബാലൻ, സി.കെ. ദാമു, എം.കെ. ബാലൻ എന്നിവർ സംസാരിച്ചു. അത്യാവശ്യത്തിന്​ മാത്രമേ പുറത്തിറങ്ങാവൂവെന്ന്​ മുന്നറിയിപ്പ്​ നൽകി. ടൗൺ പരിസരത്തെ ഒരു കുടുംബത്തിലെ ഏഴുപേർ രോഗബാധിതരായി ഇപ്പോൾ ചികിത്സയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story