Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവി. മുരളീധരൻ...

വി. മുരളീധരൻ രാജിവെക്കണം; വെള്ളിയാഴ്ച ഡി​.വൈ.എഫ്​.ഐ ധർണ

text_fields
bookmark_border
കോഴിക്കോട്​: സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തി എല്ലാ ജില്ല കേന്ദ്രങ്ങളിലെയും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കുമുന്നിൽ വെള്ളിയാഴ്ച ധർണ നടത്തുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്ര​േട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽതന്നെയാണെന്ന് കേന്ദ്രസർക്കാർ രേഖാമൂലം വ്യക്തമാക്കിയതോടെ ഇനിയും മന്ത്രിപദവിയിൽ തുടരാനുള്ള അർഹത വി. മുരളീധരനില്ല. ആഭ്യന്തര മന്ത്രാലയവും എൻ.ഐ.എയും നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണം കടത്തിയതെന്ന് വ്യക്തമാക്കിയിട്ടും നുണ ആവർത്തിച്ചുകൊണ്ടിരുന്ന മുരളീധരൻ അന്വേഷണത്തെ അട്ടിമറിക്കാൻ ബോധപൂർവം നടത്തിയ ഇടപെടൽതന്നെയാണിത്​. ബി.ജെ.പി അനുകൂല ചാനൽ മേധാവി അനിൽ നമ്പ്യാർ സ്വപ്ന സുരേഷിനോട്, സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ ആവശ്യപ്പെട്ട മൊഴിയും പുറത്തുവന്നിരുന്നു. കേസ് പുറംലോകമറിയുന്നതിനു മുമ്പാണ് ഈ ഉപദേശം നൽകിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ധർണ സംഘടിപ്പിക്കുക എന്നും സംസ്ഥാന സെക്ര​േട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story