Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിടവാങ്ങിയത്​ ഭാഷാ...

വിടവാങ്ങിയത്​ ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ടിനെ ജനകീയനാക്കിയ ഡയറക്​ടർ

text_fields
bookmark_border
കണ്ണൂർ: കേരള ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ സുവർണകാലഘട്ടം ചരിത്രത്തിൽ അടയാളപ്പെടുത്തിയാണ്​​​​ ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി വിടവാങ്ങുന്നത്​​. എഴുത്തുകാരനും ഗവേഷകനും സമുദ്ര ശാസ്ത്രജ്ഞനുമായ പണ്ഡിതനെയാണ്​ അദ്ദേഹം ഓർമയാകുന്നതോടെ നാടിന്​ നഷ്​ടമായത്​. ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ ആരംഭം മുതല്‍ ഡയറക്​ടർ എന്‍.വി. കൃഷ്ണവാര്യർക്കൊപ്പം അസി‌സ്​റ്റൻറ്​ ഡയറക്ടറായി അദ്ദേഹവുമുണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസി​ൻെറയും വിദ്യാഭ്യാസമന്ത്രി സി.എച്ചി​ൻെറയും ജോസഫ്​ മുണ്ടശ്ശേരിയുടെയും കണ്ടെത്തലിലൂടെയാണ്​ ഉമ്മര്‍കുട്ടിയെന്ന തലശ്ശേരിക്കാരൻ തലസ്ഥാനത്തെത്തുന്നത്​. സ്​കൂൾ-കോളജ്​ തലങ്ങളിൽ പഠിപ്പിക്കുന്ന അക്കാദമിക്​ പുസ്​തകങ്ങൾ എല്ലാ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുന്നതിനാണ്​ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ടുകൾ തുടങ്ങിയത്​. 1975 ഏപ്രില്‍ ഒന്നിന് എന്‍.വി. കൃഷ്ണവാര്യര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ഉമ്മര്‍കുട്ടി ഡയറക്ടറായി ചുമതലയേറ്റത്. ഒരുകാലത്ത്​ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും അപ്രാപ്യമായിരുന്ന​ ഗ്രന്ഥങ്ങൾ മലയാളത്തിലെത്തിയത് അക്കാലത്താണ്​. മലയാള സാംസ്​കാരിക ലോകത്തെ ജനകീയ കേന്ദ്രമായും രാജ്യത്തെ മികച്ച സ്ഥാപനമായും ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ട്​ മാറിയത്​​ അദ്ദേഹത്തിലൂടെയാണ്​. ലോകമെമ്പാടുമുള്ള ശാസ്​ത്ര വിഷയങ്ങൾ പുസ്​തകങ്ങളായി മലയാളത്തിലെത്തി. മലയാളത്തി​ൻെറ ശാസ്​ത്രമെഴുത്തി​ൻെറ തുടക്കക്കാരനായിരുന്ന ഉമ്മർകുട്ടി സംസ്ഥാനത്ത്​ ഭരണഭാഷ നയമുണ്ടാക്കുന്നതിലും പങ്കുവഹിച്ചു. ഇന്നും പലർക്കും പരിചിതമല്ലാത്ത​ സമുദ്രശാസ്​ത്രത്തിൽ അക്കാലത്ത്​ പി.എച്ച്​.ഡി നേടിയ അദ്ദേഹം രചിച്ച 'ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഓഷ്യാനോഗ്രഫി' എന്ന പുസ്​തകം ഇപ്പോഴും ഈ രംഗത്തുള്ളവരുടെ അടിസ്ഥാന ഗ്രന്ഥമാണ്​. ഇംഗ്ലീഷിൽ പുറത്തിറക്കിയ പുസ്​തകം മലയാളമടക്കം നിരവധി ഭാഷകളിൽ പരിഭാഷപ്പെടുത്തിയിരുന്നു. ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ ശാസ്ത്രജ്ഞനായ ആദ്യ ഡയറ്കടര്‍ കൂടിയായിരുന്നു. ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ടി​ലെ 15 വർഷത്തെ സേവനത്തിന്​ ശേഷമാണ്​ 1992ല്‍ കാലിക്കറ്റ് സർവകലാശാല വൈസ് ചാന്‍സലറായത്​. യു.ജി.സി നാക്, എന്‍.സി.ടി.ഇ തുടങ്ങിയ ദേശീയ വിദ്യാഭ്യാസ ഏജന്‍സികളില്‍ വിവിധ കമ്മിറ്റികളുടെ ചെയര്‍മാനായി പത്തുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി 50 പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍, വിദേശ ഗവേഷണ ജേണലുകളില്‍ ഉള്‍പ്പെടെ 30 ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്​ലാമിക്​ സ്​റ്റഡീസിൽ താൽപര്യമുള്ള അദ്ദേഹം അബുല്‍ കലാം ആസാദ് രചിച്ച തര്‍ജുമാനുല്‍ ഖുർആ​ൻെറ ഫാതിഹ അധ്യായത്തിൻെറ വ്യാഖ്യാനം, അല്ലാമാ ഇഖ്ബാലിൻെറ മത ചിന്തകളുടെ പുനഃസംവിധാനം ഇസ്‌ലാമില്‍ തുടങ്ങിയവ പരിഭാഷപ്പെടുത്തി. തിരുവനന്തപുരത്ത്​ കേരള ശാസ്​ത്ര സാഹിത്യ പരിഷത്തി​ൻെറയും മുസ്​ലിം ജമാഅത്തി​ൻെറ സജീവ പ്രവർത്തകനായിരുന്നു. ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ടിനെ വൈജ്ഞാനിക പ്രസാധനരംഗത്ത് ഒരു ആധുനിക പ്രസാധനശാലയാക്കാന്‍ മുൻകൈയെടുത്ത പണ്ഡിതനെയാണ്​ ഉമ്മർകുട്ടിയുടെ ​വിയോഗത്തോടെ മലയാളത്തിന്​ നഷ്​ടമായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story