Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരട്ടക്കൊല:...

ഇരട്ടക്കൊല: ഡി.വൈ.എഫ്.ഐ യുവരോഷം

text_fields
bookmark_border
കോഴിക്കോട്: കോൺഗ്രസി​ൻെറ കൊലപാതക രാഷ്​ട്രീയത്തിനെതിരെ കോഴിക്കോട് ജില്ലയിൽ ഡി.വൈ.എഫ്.ഐ യുവരോഷം സംഘടിപ്പിച്ചു. 17 ബ്ലോക്കുകളിലായി 14,000 കേന്ദ്രങ്ങളിൽ അഞ്ച് പേർ വീതം പങ്കെടുത്ത പ്രതിഷേധ സമരത്തിൽ 70,000 പേർ പ​െങ്കടുത്തു. കോഴിക്കോട് നഗരത്തിൽ നടന്ന യുവരോഷം സംസ്ഥാന ജോ. സെക്രട്ടറി പി. നിഖിൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വി. വസീഫ്, ജില്ല കമ്മിറ്റി അംഗങ്ങളായ ആർ. ഷാജി, ഫഹദ്​ ഖാൻ എന്നിവർ നേതൃത്വം നൽകി. കോഴിക്കോട് മാനാഞ്ചിറക്ക്​ മുൻവശമായിരുന്നു പന്തംകൊളുത്തി പ്രകടനം. ഡി.വൈ.എഫ്​.​െഎ സംസ്ഥാന ജോ. സെക്രട്ടറി പി. നിഖിൽ, ജില്ല സെക്രട്ടറി വി. വസീഫ്, പേരാമ്പ്ര ബ്ലോക്കിൽ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ്, ഫറോക്ക് ബ്ലോക്കിൽ ജില്ല പ്രസിഡൻറ്​​ എൽ.ജി. ലിജിഷ്, കുന്നുമ്മൽ ബ്ലോക്കിൽ ജില്ല ട്രഷറർ പി.സി. ഷൈജു എന്നിവർ പങ്കാളികളായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഷിജിത്ത് കോഴിക്കോട് സൗത്ത് ബ്ലോക്കിലും കെ.വി. ലേഖ ഒഞ്ചിയം ബ്ലോക്കിലും പി.കെ. അജിഷ് പേരാമ്പ്ര ബ്ലോക്കിലും നേതൃത്വം നൽകി. പടം pk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story