Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 11:58 PM GMT Updated On
date_range 29 Aug 2020 11:58 PM GMTഓണക്കിറ്റ് വിതരണം
text_fieldsbookmark_border
കൊടിയത്തൂർ: ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിൻെറ 'ഒപ്പം' പദ്ധതി മുഖേനയുള്ള ഓണക്കിറ്റുകൾ വിതരണം നടത്തുന്നതിന് പി.ടി.എ പ്രസിഡൻറ് സി.വി. അബ്ദുറസാഖിന് പ്രിൻസിപ്പൽ വി. കോയട്ടി കൈമാറി. എസ്.എം.സി ചെയർമാൻ വി.പി. ശശി, വൈസ് ചെയർമാൻ കെ. ശരീഫ്, പ്രോഗ്രാം ഓഫിസർ കെ.സി. ജമാൽ, സ്റ്റാഫ് െസക്രട്ടറി ബിജു, സന്തോഷ് ജോർജ് എന്നിവർ സംബന്ധിച്ചു. കൊടിയത്തൂർ: തോട്ടുമുക്കം സൻെറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ ഹരിത ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലുമുള്ള പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ജില്ലയിലെ എൻ.എസ്.എസ് യൂനിറ്റിൻെറ 'ഒപ്പം' പദ്ധതിയുമായി യോജിച്ചാണ് തോട്ടുമുക്കം സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വിതരണം ചെയ്തത്. സ്കൂൾ പ്രിൻസിപ്പൽ എൻ. ഉമ്മർ, പി.ടി.എ പ്രസിഡൻറും വാർഡ് അംഗവുമായ സണ്ണി വെള്ളാഞ്ചിറ, എൻ.എസ്.എസ് ഓഫിസർ മനു ബേബി, അധ്യാപകരായ ലിൻസി അഗസ്റ്റിൻ, ജിനോ മാത്യു, സോബിൻ ജോയ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story