Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിടിച്ചുപറി കേസ്​...

പിടിച്ചുപറി കേസ്​ പ്രതി പൊലീസ് പിടിയിൽ

text_fields
bookmark_border
ബേപ്പൂർ: നടുവട്ടം മാഹിയിൽ ഇടവഴിയിൽ യുവതിയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. ഐക്കരപ്പടിയിൽ വാടകക്ക്​ താമസിക്കുന്ന പെരിങ്ങാവ് സ്വദേശി കുഴിക്കോട്ടിൽ എ.ടി. ജാഫറിനെയാണ്​ (33) മാറാട് എസ്.ഐ എം.സി.ഹരീഷും ക്രൈം സ്ക്വാഡും ചേർന്ന് അറസ്​റ്റ്​ ചെയ്തത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച്​, ഇടവഴിയിലൂടെ നടന്നുപോകുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന്​ ആറര പവൻ തൂക്കം വരുന്ന സ്വർണമാല പിടിച്ചുപറിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. ഈ മാസം 13ന് വൈകീട്ട്​ നടുവട്ടം മാഹിയിൽ, മണ്ടോടി ഗ്യാസ് ഏജൻസി നടത്തുന്ന സുധീറി​ൻെറ ഭാര്യ ബിന്ദുവി​ൻെറ കഴുത്തിൽനിന്നാണ് മാല കവർന്നത്. മാറാട് പൊലീസ്,സൗത്ത് എ.സി എ.ജെ.ബാബു, സി.ഐ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ 60ഓളം സി.സി.ടി.വി കാമറകൾ പരിശോധിക്കുകയും മുൻകേസുകളിൽ ഉൾപ്പെട്ട നിരവധിപേരെ നിരീക്ഷിക്കുകയും ചെയ്തപ്പോഴാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. ഫറോക്ക്, പരപ്പനങ്ങാടി സ്​റ്റേഷൻ പരിധികളിൽനിന്ന്​ മാല കവർന്നതായി ഇയാൾ സമ്മതിച്ചു. എഴുപതോളം പിടിച്ചുപറി കേസിൽ ഇയാൾ പ്രതിയാണ്​. കൊച്ചിയിൽ മൂന്നിലധികം സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story