Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി. അപ്പുക്കുട്ടൻ:...

പി. അപ്പുക്കുട്ടൻ: പോരാട്ട വഴിയിലൂടെ സഞ്ചരിച്ച നേതാവ്​

text_fields
bookmark_border
ചാലിയം: കടലുണ്ടി പഞ്ചായത്തിലെ അവിഭക്ത കമ്യൂണിസ്​റ്റ്​ പാർട്ടിയുടെയും സി.പി.എമ്മി​ൻെറയും സ്ഥാപക നേതാവും പോരാട്ടവഴിയിൽ സഞ്ചരിച്ചയാളും ആയിരുന്നു​ വ്യാഴാഴ്ച രാത്രി വിട പറഞ്ഞ പി. അപ്പുക്കുട്ടൻ എന്ന വി.സി.എസ്. 1942ൽ കോട്ടക്കലിൽ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ ജാപ്പ് വിരുദ്ധ കാമ്പയിനിൽ പങ്കെടുത്തു. 1943ൽ ഇലക്ട്രീഷ്യനായി പട്ടാളത്തിൽ ചേർന്നു. ഉത്തർപ്രദേശിലെ കട്നി പട്ടാള ക്യാമ്പിൽ രഹസ്യമായി കമ്യൂണിസ്​റ്റ്​ പാർട്ടി ഘടകം രൂപവത്​കരിക്കുന്നതിന് നേതൃത്വം നൽകി. 1945ൽ കമ്യൂണിസ്​റ്റുകാരനെന്ന കാരണത്താൽ പട്ടാളത്തിൽ നിന്ന് പിരിച്ചുവിട്ടു. 1949ൽ സിവിൽ സപ്ലൈസ് വകുപ്പിൽ ആദ്യം ക്ലാർക്കും പിന്നീട് റേഷനിങ് ഇൻസ്പെക്ടറുമായി ജോലി ലഭിച്ചു. ജനങ്ങൾക്ക് അരി നൽകാനില്ലാത്ത കാലത്ത് നിലമ്പൂർ കോവിലകത്തെ ആനക്ക് റേഷനരി നൽകാനുള്ള ഉത്തരവിൽ പ്രതിഷേധിച്ച് ജോലി രാജിവെച്ചു. 1949 ആഗസ്​റ്റിൽ കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും എതിരെയുള്ള പാർട്ടി പരിപാടികളിൽ പങ്കെടുത്തതി​ൻെറ പേരിൽ കണ്ണൂർ സെൻട്രൽ ജയിൽ, സേലം ജയിൽ എന്നിവടങ്ങളിൽ തടവ് ശിക്ഷ ലഭിച്ചു. മോശമായ ഭക്ഷണത്തിനും ഉദ്യോഗസ്ഥരുടെ ക്രൂരമായ പെരുമാറ്റത്തിനുമെതിരെ ജയിലിൽ നിരാഹാരമിരുന്നു. 1950ൽ പ്രമാദമായ മർദന സംഭവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടതിനാൽ കോയമ്പത്തൂരിൽ ഒളിവിൽ പോയി. തുടർന്ന് മംഗലാപുരത്തെത്തി, റെയിൽവേയിൽ ജോലി നേടി. നിരോധിക്കപ്പെട്ട റെയിൽവേ യൂനിയ​ൻെറ രഹസ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. കമ്യൂണിസ്​റ്റുകാരനെന്ന കാരണത്താൽ റെയിൽവേയിൽനിന്നും പിരിച്ചുവിട്ടു. 1952- 53 കാലഘട്ടത്തിൽ വീണ്ടും നാട്ടിലെ പ്രവർത്തനങ്ങളിൽ സജീവമായി. ഫറോക്ക് കോമൺവെൽത്ത് കമ്പനിയിൽ ട്രേഡ് യൂനിയൻ ഉണ്ടാക്കുന്നതിനും ഫാറൂഖ് കോളജിൽ വിദ്യാർഥി സംഘടന രൂപവത്​കരിക്കാനും നേതൃത്വം നൽകി. 1954ൽ ഗ്രാമീണ വികസന രൂപരേഖ തയാറാക്കാനുള്ള സർക്കാർ കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തയാറാക്കിയ കരട് വികസന രേഖ പിന്നീട് കടലുണ്ടി ഗ്രാമപഞ്ചായത്തി​ൻെറ വികസനമുന്നേറ്റങ്ങൾക്കുള്ള മാർഗനിർദേശ രേഖയായി മാറി. 1964 കമ്മ്യൂണിസ്​റ്റ്​ പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് സി.പി.എം കടലുണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1970 ൽ കർഷകസംഘത്തി​ൻെറ നേതൃത്വത്തിൽ കുടികിടപ്പ് സമരത്തിന് നേതൃത്വം നൽകി. 34 കേസുകൾ ചുമത്തപ്പെട്ടു. 1977 ൽ ചാലിയം ഫിഷറീസ് കമ്പനി സമര നേതൃത്വം വഹിച്ചു. മണ്ണൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​, വെന്നിയൂർ ജനത ടൈൽസ് ഡയറക്ടർ, 1979ൽ പഞ്ചായത്ത് പ്രസിഡൻറ്​ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story