Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലബാർ ദേവസ്വം ബോർഡ്...

മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ്​ ഒ.കെ. വാസുവിനുനേരെ കൈയേറ്റശ്രമം

text_fields
bookmark_border
പാനൂർ: മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ്​ ഒ.കെ. വാസുവിനെതിരെ കൈയേറ്റശ്രമം. പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു. ഞായറാഴ്ച വൈകീട്ട് ആറോടെ സെൻട്രൽ പൊയിലൂരിൽ റേഷൻപീടികക്കടുത്തുവെച്ചാണ് ആക്രമണശ്രമം നടന്നത്. വീട്ടിലേക്ക് വാഹനം വരുന്ന വഴിയിൽ ബൈക്കുകൾ നിർത്തിവെച്ച് മാർഗതടസ്സം സൃഷ്​ടിച്ച സംഘമാണ് കൈയേറ്റശ്രമം നടത്തിയതത്രെ. ഗൺമാ​ൻെറയും ഡ്രൈവറുടെയും അവസരോചിത ഇടപെടലിൽ സംഘം മടങ്ങുകയായിരുന്നു. സംഘത്തി​ൻെറ കൈയിൽ ഇരുമ്പുവടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉണ്ടായിരുന്നതായി ഒ.കെ. വാസു കൊളവല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആർ.എസ്.എസ് പ്രവർത്തകരാണ് പിന്നിലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കൊളവല്ലൂർ ഇൻസ്പെക്ടർ വി.വി. ലതീഷി​ൻെറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സി.പി.എം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗംകൂടിയാണ് ഒ.കെ. വാസു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story