Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2020 11:58 PM GMT Updated On
date_range 11 Aug 2020 11:58 PM GMTഅബ്ദുറഹീമിെൻറ വേർപാട് നാടിെൻറ നൊമ്പരമായി
text_fieldsbookmark_border
അബ്ദുറഹീമിൻെറ വേർപാട് നാടിൻെറ നൊമ്പരമായി തലശ്ശേരി: കോവിഡ് പ്രതിസന്ധിക്കിടയിൽ ഖത്തറിൽ മലയാളികളെ സഹായിക്കാൻ ഓടി നടന്ന കതിരൂർ സ്വദേശി എടത്തിൽ അബ്ദുൽറഹീമിൻെറ വേർപാട് നാടിന് നൊമ്പരമായി. ഖത്തറില്‍ ക്വാറൻറീനില്‍ കഴിയുന്നതിനിടയിലാണ് തിങ്കളാഴ്ച ഹൃദയാഘാതത്താൽ മരിച്ചത്. ഇന്‍കാസിൻെറ തലശ്ശേരി ബ്ലോക്ക് പ്രസിഡൻറാണ്. കോവിഡ് ദുരിതത്തിൽപെട്ടവർക്ക് ഭക്ഷണമെത്തിക്കാനും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കാനും മുൻനിരയിലുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.പിമാരായ കെ. മുരളീധരൻ, കെ. സുധാകരൻ, സഫാരി മാൾ എം.ഡി കെ. സൈനുൽ ആബിദ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, കെ.പി.സി.സി മെംബർ മമ്പറം ദിവാകരൻ തുടങ്ങി നിരവധി പേർ വീട്ടിലെത്തി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story