Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂടത്തായി​ റോയി...

കൂടത്തായി​ റോയി വധക്കേസ്​: നോട്ടറിയെ പ്രതിചേർത്ത്​ അനുബന്ധ കുറ്റപത്രം

text_fields
bookmark_border
കോഴിക്കോട്​: കൂടത്തായി ​കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട വ്യാജ ഒസ്യത്തിൽ ഒപ്പുവെച്ച നോട്ടറി അഭിഭാഷകനെ പ്രതിയാക്കി റോയി വധക്കേസിൽ അ​േന്വഷണസംഘം അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതി ജോളി ജോസഫ്​ ഭർതൃപിതാവ്​ ടോം തോമസി​ൻെറ പേരിലുള്ള പൊന്നാമറ്റം വീടും പറമ്പും കൈക്കലാക്കാൻ തയാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പുവെച്ച കുന്ദമംഗലത്തെ നോട്ടറി പബ്ലിക്​ അഡ്വ. സി. വിജയകുമാറിനെയാണ്​ കേസിൽ ​അഞ്ചാം പ്രതിയാക്കിയത്​. വ്യാജ രേഖ ചമക്കൽ, പ്രതികളുമായി ചേർന്നുള്ള ഗൂഢാലോചന വകുപ്പുകൾ ചേർത്ത്​​ ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി ആർ. ഹരിദാസി​ൻെറ നേതൃത്വത്തിൽ തയാറാക്കിയ കുറ്റപത്രം വ്യാഴാഴ്​ചയാണ്​​ പ്രിൻസിപ്പൽ​ ജില്ല സെഷൻസ്​ കോടതിയിൽ സമർപ്പിച്ചത്​. 15 തൊണ്ടിമുതൽ ലഭിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ജോളിയുടെ ആദ്യ ഭർത്താവ്​​ റോയ്​ തോമസിനെ ​െകാലപ്പെടുത്തിയ കേസിൽ ​വിജയകുമാറി​െന പ്രതിചേർക്കാൻ കോടതിയും നോട്ടറി നിയമപ്രകാരം വേണ്ട അനുമതി നിയമവകുപ്പും നൽകിയതിനുപിന്നാലെയാണ്​ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്​. നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിൽ സാക്ഷിപ്പട്ടികയിലായിരുന്നു​ വിജയകുമാർ​. ഒസ്യത്തിൽ ഒപ്പിട്ട മനോജ്​ പ്രതിയായിട്ടും പകർപ്പിൽ ഒപ്പിട്ട നിയമപരമായി ഉത്തരവാദിത്തമുള്ള നോട്ടറി സാക്ഷി മാത്രമായത്​ ആക്ഷേപത്തിനിടയാക്കിയിരുന്നു. യഥാർഥ ഒസ്യത്ത്​ പരിശോധിക്കാതെ ഒപ്പുവെച്ചു, നോട്ടറി രജിസ്​റ്ററിൽ ടോം തോമസി​ൻെറ പേരെഴുതി വ്യാജ ഒപ്പിട്ടു, പൊലീസിനും മജിസ്​ട്രേറ്റിനും വ്യത്യസ്​ത മൊഴികൾ നൽകി തുടങ്ങിയവയാണ്​ നോട്ടറിക്കെതിരായ പ്രധാന തെളിവുകൾ​. വിദ്യാഭ്യാസ വകുപ്പിൽ ജോലി ​െചയ്യവെ ടോം തോമസ്​ വിവിധ ഫയലുകളിൽ രേഖപ്പടുത്തിയ ഒപ്പുസഹിതം കണ്ണൂരിലെ ഫോറൻസിക്​ ​ഡോക്യുമൻെറ്​ സെക്​ഷനിൽ അയച്ച്​ പരിശോധിച്ചപ്പോഴാണ്​ രജിസ്​റ്ററിലെ ഒപ്പ്​ വ്യാജമാ​ണെന്ന്​ ക​ണ്ടെത്തിയത്​. ഒസ്യത്ത്​ തയാറാക്കി ഒന്നരമാസം കഴിഞ്ഞാണ്​ ടോം തോമസി​ൻെറ മരണം. സ്വത്ത്​ കൈക്കലാക്കിയശേഷം കൊലപ്പെടുത്തുക എന്ന ആസൂത്രണം വെളിവാക്കുന്നതാണിതെന്നാണ്​ വിലയിരുത്തൽ. മാത്രമല്ല വ്യാജ ഒസ്യത്തിനെക്കുറിച്ചു നടന്ന അന്വേഷണമാണ്​ ജോളിയുടെ ഭർത്താവ്​ റോയ്​ തോമസ്​, ഭർതൃ മാതാവ്​ അന്നമ്മ, ഭർതൃപിതാവ്​ ടോം തോമസ്​, ഭർതൃ മാതാവി​ൻെറ സഹോദരൻ മാത്യു, ​േജാളിയുടെ രണ്ടാം ഭർത്താവ്​ ഷാജ​ുവി​ൻെറ ആദ്യ ഭാര്യ സിലി, സിലിയുടെ മകൾ ആൽ​ൈഫൻ എന്നിവരുടെ കൊലപാതകത്തി​ൻെറ ചുരുളഴിച്ചത്​. റോയ്​ തോമസി​ൻെറ ഭാര്യ ജോളി, കൊലപാതകത്തിന്​ സയനൈഡ്​ കൈമാറിയ എം.എസ്​. മാത്യു, സയനൈഡ്​ എത്തിച്ചുനൽകിയ പ്രജികുമാർ, വ്യാജ ഒസ്യത്ത്​ നിർമാണത്തിന്​ സഹായിച്ച മനോജ്​ കുമാർ എന്നിവരാണ്​ കേസിലെ ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾ. -സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story