Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്: ഫീൽഡ്​...

കോവിഡ്: ഫീൽഡ്​ ഡ്യൂട്ടിക്ക്​ അമ്പതുകഴിഞ്ഞ പൊലീസുകാരും; സേനയിൽ മുറുമുറുപ്പ്​

text_fields
bookmark_border
കോഴിക്കോട്​: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ​ ഫീൽഡ്​ ഡ്യൂട്ടിക്ക്​ വിരമിക്കാറാ​യ പൊലീസുകാരെ നിയോഗിക്കുന്നതിനെതിരെ സേനയിൽ മുറുമുറുപ്പ്​. അമ്പതുകഴിഞ്ഞ പൊലീസുകാർക്ക്​ ഫീൽഡ്​ ഡ്യൂട്ടി നൽകരുതെന്ന ഡി.ജി.പിയുടെ ഉത്തരവ്​ മറികടന്നാണ്​ പുറംജോലിക്ക്​ നിയോഗിക്കുന്നതെന്നാണ്​ പരാതി. ​െപറ്റി കേസ്​ പിടിത്തം, ട്രാഫിക്​ ഡ്യൂട്ടി, ദൂരസ്​ഥാലങ്ങളിൽ പോയുള്ള അന്വേഷണം, കൂടുതൽ ജനങ്ങളു​മായി ഇടപെഴകുന്ന തരത്തിലുള്ള പരിശോധനകൾ എന്നിവക്ക്​ നിയോഗിക്കുന്നതായാണ്​ ഇവരുടെ പരാതി. പൊലീസുകാർക്ക്​ രോഗബാധയുണ്ടാവാതിരിക്കാൻ​ പകുതിപേർക്ക്​ ജോലി, പകുതിപേർക്ക്​ വിശ്രമം എന്നിവയടക്കം നേരത്തേ നിശ്ചയിച്ച ചില ക്രമീകരണങ്ങളും പല സ്​റ്റേഷനുകളിലും ഫലപ്രദമായി നടപ്പാകുന്നില്ല​. വിവിധ രോഗങ്ങളുള്ളവരെ സ്​റ്റേഷനിലല്ലാതെ മറ്റിടങ്ങളിൽ ജോലിക്ക്​ നിയോഗിക്കരുതെന്ന​ നിർദേശവും ലംഘിക്കപ്പെടുന്നുണ്ട്​. ഇടുക്കി സ്പെഷൽബ്രാഞ്ച് എസ്.ഐ വി.പി. അജിതൻ (55) കോവിഡ്​ ബാധിച്ച്​ മരിക്കുകയും വിവിധയിടങ്ങളിൽ പൊലീസുകാർക്ക്​ രോഗബാധ റിപ്പോർട്ട്​ ​െചയ്യുകയും പൊലീസ്​ ആസ്​ഥാനംതന്നെ താൽക്കാലികമായി അടച്ചിടുകയും ചെയ്​തതിനു പിന്നാലെയാണ്​ അമ്പത്​ കഴിഞ്ഞവരെ പുറം ഡ്യൂട്ടിക്ക്​ നിയോഗിക്കരുതെന്നു​ കാട്ടി ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ഉത്തരവിറക്കിയത്​. സിറ്റി പൊലീസ്​ കമീഷണർമാരും റൂറൽ എസ്​.പിമാരും ഉത്തരവ്​ സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർക്ക്​ (എസ്​.എച്ച്​.ഒ) കൈമാറിയെങ്കിലും ജീവനക്കാരുടെ ക്ഷാമമാണ്​ പ്രതിസന്ധി സൃഷ്​ടിക്കുന്നത്​. വിവിധയിടങ്ങളിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടാവുകയും കണ്ടെയ്​ൻമൻെറ്​ സോണുകളുടെ എണ്ണം വർധിക്കുകയും ചെയ്​തതോടെ​ മുമ്പത്തേക്കാർ കൂടുതൽ പൊലീസുകാരെ ഡ്യൂട്ടിക്ക്​ നിയോഗിക്കേണ്ട അവസ്​ഥയിലാണ്​ എസ്​.എച്ച്​.ഒമാർ. മാത്രമല്ല കണ്ടെയ്​ൻമൻെറ്​ സോണുകളിലടക്കം ജില്ല കലക്​ടർ നിർദേശിക്കുന്ന നിയന്ത്രണങ്ങൾ തദ്ദേശ സ്​ഥാപനങ്ങളും ആരോഗ്യ വകുപ്പും നടപ്പാക്കു​േമ്പാൾ ചിലർ പ്രതിഷേധവുമായി എത്തുകയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത്​ പതിവാണ്​. ഇവയടക്കം നേരിടുന്നതിന്​ പൊലീസിനെയാണ്​ വിനിയോഗിക്കുന്നത്​. ഇതിനടക്കം കൂടുത​ൽപേർ ഡ്യൂട്ടിയിൽ വേണമെന്നതിനാലാണ്​ ഗ്രേഡ് എസ്.ഐമാർ, എ.എസ്.ഐമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ അടക്കമുള്ള മുതിർന്നവരെ രംഗത്തിറക്കേണ്ടിവരുന്നത്​ എന്ന്​​ നഗരത്തിലെ എസ്​.എച്ച്​.ഒ പറഞ്ഞു​. കഴിഞ്ഞദിവസം ബേപ്പൂർ സ്​റ്റേഷനിലെ പൊലീസുകാരന്​ രോഗം സ്​ഥിരീകരിച്ചതോടെ ഇവിടത്തെ മുപ്പതോളം പൊലീസുകാർ ക്വാറൻറീനിലാണ്​. ഇത്തരം അവസ്​ഥ മറ്റിടങ്ങളിലും വന്നാൽ ഗുരുതര സ്​ഥിതി വിശേഷമാണ്​ ഉണ്ടാവുകയെന്നാണ്​ ചൂണ്ടിക്കാണിക്കപ്പെടുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story