Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTകൂടത്തായി–മൈക്കാവ്–കോടഞ്ചേരി റോഡ് നവീകരണം ആരംഭിച്ചു
text_fieldsbookmark_border
ഓമശ്ശേരി: കൊയിലാണ്ടി അരീക്കോട് സംസ്ഥാന പാതയിൽ കൂടത്തായിയിൽനിന്ന് ആരംഭിച്ച് കോടഞ്ചേരി റോഡിൽ മൈക്കാവ് വരെ ആധുനികരീതിയിൽ നവീകരിക്കുന്ന റോഡിൻെറ പ്രവൃത്തി ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ.പി. കുഞ്ഞഹമ്മദ്, കെ.കെ. രാധാകൃഷ്ണൻ, ഷൈനി ബാബു, ടി.ടി. മനോജ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ബാലൻ, സി.കെ. കുട്ടിഹസ്സൻ, ഗഫൂർ കൂടത്തായി, പി.സി. മോയിൻകുട്ടി, ഗിരീഷ് ബാബു, ഒ.പി. അബ്ദുറഹിമാൻ, കെ.വി. ഷാജി, സൻെറ് മേരീസ് മാനേജർ ഫാ. ജോസ് എടപ്പാടിയിൽ, ജോസ് തുരുത്തിമറ്റം തുടങ്ങിയവർ സംസാരിച്ചു. ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായിയിൽനിന്ന് ആരംഭിച്ച് കോടഞ്ചേരി റോഡിൽ മൈക്കാവ് വരെയുള്ള 3.20 കി.മീ. ദൈർഘ്യത്തിൽ ആധുനികരീതിയിൽ നവീകരിക്കുന്നതിന് സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പിൽനിന്ന് അഞ്ചുകോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. നിലവിലെ റോഡ് 5.5 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ ടാറിങ് നടത്തും. റോഡിൻെറ ഇരുവശങ്ങളിലും ശാസ്ത്രീയ രീതിയിലുള്ള ഡ്രെയ്നേജ് സംവിധാനവും ഉണ്ടാവും. നടപ്പാതകൾ ടൈൽ വിരിക്കലും കയറ്റം കുറക്കലും നവീകരണത്തിൻെറ ഭാഗമായി പൂർത്തിയാക്കും. കേരളത്തിൻെറ ടൂറിസം മേഖലയിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന തുഷാരഗിരിയിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്ന റോഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story