Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുതുപ്പാടിയില്‍ ആറ്...

പുതുപ്പാടിയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തില്‍ വെള്ളി, ശനി ദിവസങ്ങളിലായി ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 23 ന് കോവിഡ് സ്ഥിരീകരിച്ച മട്ടിക്കുന്ന് സ്വദേശിനിയുടെ രണ്ട് മക്കള്‍ക്കും ഒരു കുടുംബാംഗത്തിനുമാണ് വെള്ളിയാഴ്ച കോവിഡ് ബാധിച്ചത്. ഇവരുടെ അയല്‍ക്കാരായ മൂന്നര വയസ്സുള്ള ബാലികക്കും 41 വയസ്സുള്ള വീട്ടമ്മക്കുമാണ് സമ്പര്‍ക്കത്തിലൂടെ ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. വിദേശത്ത്​ നിന്നെത്തി ക്വാറൻറീനിലായിരുന്ന യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പുതുപ്പാടിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 35 ആയി.
Show Full Article
TAGS:
Next Story