Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരത്തിൽ വീണ്ടും...

നഗരത്തിൽ വീണ്ടും കോവിഡ്​ മരണം; ഏഴ്​ പേർക്ക്​ കൂടി പോസിറ്റിവ്​, ഇന്ന്​ സർവകക്ഷിയോഗം

text_fields
bookmark_border
കോഴിക്കോട്​: നഗരത്തിൽ വെള്ളയിൽ കോവിഡ്​ ബാധിച്ച്​ 49 കാരൻ മരിക്കുകയും മിഠായി തെരുവിൽ മറ്റൊരാൾ കുഴഞ്ഞു വീണുമരിക്കുകയും ചെയ്​തത്​ ആശങ്ക പരത്തി. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ​വ്യാഴാഴ്​ച രാവി​െല 11 ന്​ കോർപറേഷൻ കൗൺസിൽ ഹാളിൽ ചേരും. മേയർ, എം.പി, എം.എൽ.എ, ജില്ല കലക്​ടർ, പൊലീസ്​ കമീഷണർ തുടങ്ങി​യവർ പ​ങ്കെടുക്കും. കോവിഡ്​ മരണം നടന്ന വെള്ളയിൽ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നഗരസഭ പ്രദേശങ്ങളിൽ 700 ആൻറിജൻ പരിശോധനയും 165 പി.സി.ആർ.ടെസ്​റ്റും ബുധനാഴ്​ച നടത്തി. ആൻറിജൻ ടെസ്​റ്റിൽ ഏഴ്​ പേർക്ക്​ പോസിറ്റിവായി. രണ്ട്​ പേർ നഗരസഭക്ക്​ പുറത്തുള്ളവരാണ്​. നല്ലളം മേഖലയിലാണ്​ പി.സി.ആർ ടെസ്​റ്റ്​ നടത്തിയത്​. ഫലം വന്നിട്ടില്ല. സിവിൽ സ്​​േറ്റഷനിൽ 200 പേർക്കും പയ്യാനക്കൽ,ചക്കും കടവ്​ എന്നിവിടങ്ങളിൽ 100 പേർക്ക്​ വീതവും 300 ബാങ്ക്​ ജീവനക്കാർക്കുമാണ്​ ആൻറിജെൻ പരിശോധന നടന്നത്​. നഗരസഭയുടെ മറ്റൊരു കോവിഡ്​ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെറർ ആയ പ്രോവിഡൻസ്​ കോളജിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്​ഘാടനം ചെയ്തു. 143 കിടക്കകളുള്ള സൻെറർ വനിത ഹോസ്​റ്റലിലാണ്​ ഒരുക്കിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story