Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചോമ്പാല പൊലീസ്...

ചോമ്പാല പൊലീസ് സ്​റ്റേഷന്‍ കെട്ടിടനിര്‍മാണം അവസാനഘട്ടത്തില്‍

text_fields
bookmark_border
ആഗസ്​റ്റ്​ 15ന് ഉദ്ഘാടനം നടത്താമെന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തി നീങ്ങുന്നത് വടകര: അസൗകര്യങ്ങളില്‍നിന്നും ചോമ്പാല പൊലീസ് സ്​റ്റേഷന് മോചനമാകുന്നു. 80 ലക്ഷം രൂപചെലവഴിച്ച് നടക്കുന്ന കെട്ടിടനിർമാണ പ്രവൃത്തി അവസാനഘട്ടത്തിലാണ്. നിലവില്‍ ദ്രുതഗതിയിലാണ് പ്രവൃത്തി നടക്കുന്നത്. ഇതനുസരിച്ച് ആഗസ്​റ്റ്​ 15ന്​ ഉദ്ഘാടനം ചെയ്യാമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, ഇതിനിടയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ പ്രവൃത്തി വൈകുമെന്ന ആശങ്കയാണുള്ളത്. പുതിയ കെട്ടിടം എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് നിർമിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക മുറിയുള്‍പ്പെടെയുള്ള സൗകര്യമാണുണ്ടാവുക. സര്‍ക്കാര്‍ അധീനതയിലുളള കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്​ഷന്‍ കോർപറേഷനാണ് നിർമാണ ചുമതല. നിലവിലുളള പൊലീസ് സ്​റ്റേഷ‍ൻെറ മുമ്പില്‍ ഹെല്‍ത്ത് സൻെററി‍ൻെറ തെക്കുഭാഗത്തായി അനുവദിച്ച് 13 സൻെറ്​ സ്ഥലത്താണ് പുതിയ കെട്ടിടം. ഈ സ്ഥലം അനുവദിച്ച് വര്‍ഷങ്ങളോളമുളള കാത്തിരിപ്പിനുശേഷമാണ് കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത് . 2009ലാണ് അഴിയൂര്‍ കൃഷിഭവന്‍ കെട്ടിടത്തിനു മുകളില്‍ ചോമ്പാല സ്​റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. നിന്നുതിരിയാനും പ്രാഥമിക ആവശ്യങ്ങള്‍ക്കും സൗകര്യമില്ലാത്ത കെട്ടിടത്തിലാണ് സ്​റ്റേഷ‍ൻെറ പ്രവര്‍ത്തനം. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെ നിലവിലുള്ള സ്​റ്റേഷനില്‍ പറ്റുന്നില്ലെന്ന് ആക്ഷേപമുണ്ട്. അഴിയൂര്‍, ഒഞ്ചിയം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് സ്​റ്റേഷന്‍. എന്നാല്‍, പുതിയ സ്​റ്റേഷനിലേക്ക് കൃത്യമായ റോഡ് സൗകര്യമില്ലാത്തത് വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. കെട്ടിട നിർമാണം പൂര്‍ത്തീകരിക്കുന്നതോടൊപ്പം റോഡും ഒരുക്കണമെന്നാണ് പൊതുവായ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story