Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2020 11:58 PM GMT Updated On
date_range 26 July 2020 11:58 PM GMTഅന്തര്‍സംസ്ഥാന തൊഴിലാളികളെ കണ്ടെയ്ന്‍മെൻറ് സോണുകളിലേക്ക് ജോലിക്ക് കൊണ്ടുപോകുന്നതിന് വിലക്ക്
text_fieldsbookmark_border
അന്തര്‍സംസ്ഥാന തൊഴിലാളികളെ കണ്ടെയ്ന്‍മൻെറ് സോണുകളിലേക്ക് ജോലിക്ക് കൊണ്ടുപോകുന്നതിന് വിലക്ക് പൂനൂര്: വിവിധ കെട്ടിടങ്ങളില്‍ താമസിക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളെ കണ്ടെയ്ന്‍മൻെറ് സോണുകളിലേക്ക് ജോലിക്ക് കൊണ്ടുപോകുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഉണ്ണികുളം പഞ്ചായത്ത്. ദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്ന കരാറുകാര്‍ പൂനൂരില്‍ നിന്ന് കണ്ടെയ്ന്‍മൻെറ് സോണുകളിലേക്കടക്കം തൊഴിലാളികളെ കൊണ്ടുപോവുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതു സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. പഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും പൂനൂര് അങ്ങാടിയിലെത്തി തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്കി. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കണ്ടെയ്ന്‍മൻെറ് സോണുകളില്‍ ജോലിക്ക് പോവുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ചുമതല കെട്ടിട ഉടമകള്‍ക്കാണെന്നും തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിൻെറ ഉടമകള്‍ ഒരോ ദിവസവും തൊഴിലാളികള്‍ ജോലിക്ക് പോവുന്ന സ്ഥലവും കൊണ്ടുപോവുന്ന കരാറുകാരൻെറ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തി വെക്കുകയും വേണം. നിയമങ്ങള്‍ പാലിക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story