Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന്​ ചാടിയ പ്രതികളിലൊരാൾ കൂടി അറസ്​റ്റിൽ

text_fields
bookmark_border
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന്​ ചാടിപ്പോയ പ്രതികളിലൊരാൾ കൂടി അറസ്​റ്റിൽ. അമ്പായത്തോട് ആഷിഖ് ആണ് (28) മെഡിക്കല്‍കോളജ് പൊലീസി​ൻെറ​ പിടിയിലായത്. വെള്ളിമാടുകുന്ന്​ ഗവ. ലോ കോളജിനടുത്തു​െവച്ചാണ്​ അറസ്​റ്റെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാൾ തുഷാരഗിരിയിൽ ഒളിച്ചുകഴിയുന്ന വിവരം പൊലീസിന്​ കിട്ടിയിരുന്നു. ചോമ്പാല സ്‌റ്റേഷന്‍ പരിധിയില്‍നിന്ന്​ മോഷ്​ടിച്ച ബൈക്കില്‍ കോഴിക്കോട്ടേക്ക് പുറ​െപ്പട്ട പ്രതിയെ​ കുന്ദമംഗലത്ത്​ പൊലീസ് കൈകാണി​െച്ചങ്കിലും നിർത്താതെ ഓടിച്ചുപോയി. തുടര്‍ന്നാണ് ലോകോളജിനു മുന്നില്‍ കോഴിക്കോട് ട്രാഫിക് എസ്‌.ഐ കെ.കെ. വിജയന്‍ സി.പി.ഒ വി.എം. സബീഷ് എന്നിവർ സാഹസികമായി വലയിലാക്കിയത്. മുക്കം ഭാഗത്തുനിന്ന് നീല ജാക്കറ്റിട്ട ഒരാൾ പള്‍സര്‍ ബൈക്കില്‍ കോഴിക്കോട് ഭാഗത്തേക്ക് വരുന്നുണ്ടെന്ന വിവരത്തി​ൻെറ അടിസ്ഥാനത്തിലാണ്​ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം കാരന്തൂരില്‍ ബൈക്ക് തടയാന്‍ ശ്രമിച്ചത്. എന്നാല്‍, അതിവേഗത്തില്‍ പൊലീസിനെ വെട്ടിച്ചുകടന്നു. പിടികൂടിയപ്പോഴാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന്​ രക്ഷപ്പെട്ട പ്രതികളുടെ സംഘത്തില്‍പെട്ടയാളാണെന്ന് മനസ്സിലായത്. ശനിയാഴ്ച നഗരത്തിൽ പരിശോധന നടത്തുന്നതിനിടയിൽ കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപം മഴക്കോട്ടും ചുവന്ന മാസ്‌കും ധരിച്ച് ഇയാള്‍ പൊലീസി​ൻെറ മുന്നിലെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. പിടികൂടുമ്പോള്‍ താമരശ്ശേരിയിലെ കടയില്‍നിന്ന്​ മോഷ്​ടിച്ച മൂവായിരത്തോളം രൂപയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പ്രതിയെ ചേവായൂര്‍ പൊലീസിന് കൈമാറി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അമ്പായത്തോട് ആഷിഖ്​, ബേപ്പൂര്‍ സ്വദേശി അബ്​ദുള്‍ ഗഫൂര്‍, മട്ടാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍, അമിതമായി ലഹരി ഉപയോഗിച്ചതിന് ചികിത്സയിലിരുന്ന താനൂര്‍ സ്വദേശി ഷഹല്‍ ഷാനു എന്നിവര്‍ 22ന് രാത്രിയാണ് മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് എത്തിയ ഷഹല്‍ ഷാനുവിനെ പൊലീസ് തന്ത്രപൂർവം വിളിച്ചുവരുത്തി താനൂരില്‍നിന്ന് അറസ്​റ്റ ചെയ്തിരുന്നു. രക്ഷപ്പെട്ട മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം തുടരുന്നു. അബ്​ദുൽ ഗഫൂറും നിസാമുദ്ദീനും മലപ്പുറത്തേക്ക് കട​െന്നന്നാണ് പൊലീസ് കരുതുന്നത്. പ്രതികളെ പിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്​കരിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story