Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്...

കോവിഡ് കിടത്തിച്ചികിത്സാകേന്ദ്രങ്ങളിലേക്ക് സഹായ പ്രവാഹം

text_fields
bookmark_border
വടകര: തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലേക്ക് നാടി‍​ൻെറ നാനാതുറകളില്‍ നിന്നും സഹായം പ്രവഹിക്കുന്നു. വടകര നഗരസഭയുടെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് സി.ഐ.ടി.യു വടകര ഏരിയ കമ്മിറ്റി 80 കിടക്കകള്‍ നല്‍കി. ചികിത്സ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറക്കിലാട് അമൃത പബ്ലിക്​ സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ല സെക്രട്ടറി കെ.കെ. മമ്മുവില്‍ നിന്ന് കിടക്കകള്‍ നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഏറ്റുവാങ്ങി. ഏരിയ പ്രസിഡൻറ്​ എ.കെ. ബാലന്‍, ട്രഷറര്‍ വേണു കക്കട്ടില്‍ എന്നിവര്‍ പങ്കെടുത്തു. വില്യാപ്പള്ളി, ആയഞ്ചേരി തുടങ്ങിയ പഞ്ചായത്ത്തല ചികിത്സ കേന്ദ്രങ്ങളിലേക്കും സി.െഎ.ടി.യു ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ കിടക്കകള്‍ നല്‍കും. അഴിയൂര്‍: പഞ്ചായത്തിലെ കോവിഡ് കിടത്തിച്ചികിത്സാകേന്ദ്രത്തില്‍ ശുചിത്വ സംവിധാനം ഒരുക്കാന്‍ ഇന്‍സുലേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള 25,000 രൂപ പഞ്ചായത്തിലെ വ്യവസായി സി.പി. അലി പഞ്ചായത്ത് പ്രസിഡൻറ്​ വി.പി. ജയന് കൈമാറി. പി.പി.ഇ കിറ്റ്, ഗൗസ് അടക്കമുള്ള മാലിന്യം ഇതുവഴി സംസ്കരിക്കാന്‍ കഴിയും. അഴിയൂരില്‍ 25 കിടക്കവിരി ഐ.എന്‍.എല്‍ പഞ്ചായത്ത് കമ്മിറ്റി നല്‍കി. പഞ്ചായത്ത് പ്രസിഡൻറ്​ വി.പി. ജയന്‍ ഏറ്റുവാങ്ങി, പി.ടി.അഷറഫ്, മുബാസ് കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു. പ്രവാസി വിരുദ്ധ പോസ്​റ്റ്​: ആര്‍.ആര്‍.ടി വളൻറിയറെ മാറ്റണമെന്ന് ഓര്‍ക്കാട്ടേരി: പ്രവാസി വിരുദ്ധ പോസ്​റ്റ്​ സമൂഹ മാധ്യമങ്ങളില്‍ പങ്ക​ുവെച്ച ഏറാമല പഞ്ചായത്ത് 16ാം വാര്‍ഡ് ആര്‍.ആര്‍.ടി വളൻറിയറെ മാറ്റണമെന്ന് ഏറാമല പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികള്‍ നാട് നന്നാക്കാനല്ല, സ്വന്തം സമ്പത്ത് വര്‍ധിപ്പിക്കാനാണ് വിദേശത്ത് പോകുന്നതെന്നും സാധാരണക്കാരോട് പ്രവാസികള്‍ കാണിച്ച അഹങ്കാരത്തിനുള്ള പിഴയാണിപ്പോള്‍ അനുഭവിക്കുന്നതെന്നുമാണ് വളൻറിയറുടെ പോറ്റ്​. ഈ പോസ്​റ്റിറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഉയരുന്നതെന്ന് മുസ്​ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story