Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൃക്കകൾ പരസ്പരം ദാനം...

വൃക്കകൾ പരസ്പരം ദാനം ചെയ്ത് നാലു കുടുംബങ്ങൾ

text_fields
bookmark_border
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫോർവേ സ്വാപ് കിഡ്നി മാറ്റിവെക്കൽ​ ശസ്​ത്രക്രിയ ആസ്​റ്റർ മിംസിൽ വിജയകരമായി പൂർത്തിയായി. ഇന്ത്യയിലെ രണ്ടാമത്തെ ഫോർവേ സ്വാപ് ട്രാൻസ്പ്ലാൻറാണ് മിംസിലേത്. ശസ്​ത്രക്രിയ വിജയമായതോടെ ചേർന്ന യോഗത്തിൽ മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി പങ്കെടുത്തു. നാലു കുടുംബങ്ങൾ വൃക്കകൾ പരസ്പരം ദാനം ചെയ്തതാണ് പ്രത്യേകത. വൃക്കമാറ്റി വെക്കൽ ശസ്ത്രക്രിയ കാത്തിരിക്കുകയായിരുന്ന രണ്ട് സ്ത്രീകളിലൂടെ ആരംഭിച്ച നടപടിയാണ് ഫോർവേ ട്രാൻസ് പ്ലാൻറിന്​ വഴിയൊരുക്കിയത്. മറ്റു ചില രോഗികളുടെ ബന്ധുക്കളുടെ വൃക്കകൾ ഇവർക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി. ദാതാക്കളും സ്വീകർത്താക്കളും ഉൾപ്പെടെ എട്ടുപേരെയും ഒരുമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരുന്നു ശസ്ത്രക്രിയ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story