Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅടുത്തമാസം...

അടുത്തമാസം നാലായിരത്തോളം കോവിഡ്​ കേസിന്​ സാധ്യത: ബീച്ച് ആശുപത്രി കോവിഡിന്​ മാത്രമാക്കും

text_fields
bookmark_border
കോഴിക്കോട്​: നിലവിലെ അവസ്ഥ തുടർന്നാൽ ആഗസ്​റ്റ്​ മാസം അവസാനത്തോടെ മൂവായിരത്തിനും നാലായിരത്തിനും ഇടയിൽ കോവിഡ്​ കേസിന്​ സാധ്യതയുണ്ടെന്ന്​ ജില്ല ആരോഗ്യ വിഭാഗം റിപ്പോർട്ട് ചെയ്തു. കലക്ടറേറ്റിൽ മന്ത്രി എ.കെ. ശശീന്ദ്ര​ൻെറ അധ്യക്ഷതയിൽ ചേർന്ന കോവിഡ്​ അവലോകനയോഗത്തിലാണ്​ ഇക്കാര്യമറിയിച്ചത്​. ഏത്​ സാഹചര്യവും നേരിടാൻ ഗവ.ബീച്ച് ആശുപത്രി കോവിഡ് സ്‌പെഷല്‍ ഹോസ്പിറ്റല്‍ ആക്കാനുളള പ്രവര്‍ത്തനം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും. സ്വകാര്യ ആശുപത്രികളിലും ചികിത്സ ഉറപ്പുവരുത്താനുള്ള ചര്‍ച്ച നടക്കുന്നു. മറ്റു ഗുരുതര രോഗങ്ങളുടെ ചികിത്സയോടൊപ്പം കോവിഡ് കേസുകള്‍ക്ക് മാത്രം മെഡിക്കല്‍ കോളജ് ആശുപത്രി പ്രയോജനപ്പെടുത്തും. രോഗികളുടെ വർധന പരിഗണിച്ച് ജില്ല ഭരണകൂടം ജാഗ്രതയോടെ മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്​. രോഗികളുടെ എണ്ണം കൂടുന്ന നിലയിലേക്ക് പോകാതിരിക്കാൻ ജാഗ്രതയും അങ്ങനെ സംഭവിക്കുകയാണെങ്കിൽ ചികിത്സ സൗകര്യം ലഭ്യമാക്കാൻ ഒരുക്കങ്ങളും നടക്കുന്നു. ആരോഗ്യ വകുപ്പി​ൻെറ അനുമാന പ്രകാരം 2000 ആക്ടിവ് കേസുകളാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ വൻെറിലേറ്ററുകളുടെയും ഓക്‌സിജന്‍ സിലിണ്ടറുകളുടെയും ലഭ്യത ഉറപ്പുവരുത്തി. 23 വൻെറിലേറ്റർ വാങ്ങാന്‍ ഫണ്ട് വിനിയോഗിക്കാൻ എം.എൽ.എമാര്‍ സന്നദ്ധത അറിയിച്ചു. ഇതില്‍ ആറെണ്ണം ഇതിനകം ലഭ്യമായി. നിലവില്‍ 750 ഓക്‌സിജന്‍ സിലിണ്ടറുകളും 370 വൻെറിലേറ്ററും ലഭ്യമാണ്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിലുള്ള എല്ലാവര്‍ക്കും കോവിഡ് ടെസ്​റ്റ്​ നടത്തും. 12 മണിക്കൂറിനുള്ളിൽ ഫലം കിട്ടാൻ നടപടിയുണ്ടാവും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പ്രായമായവരേയും മറ്റ് രോഗങ്ങളുള്ളവരെയും സംരക്ഷിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഓരോ പഞ്ചായത്തിലും കോവിഡ് കെയർ സൻെറർ തുടങ്ങും. ചികിത്സയോടൊപ്പം പാലിയേറ്റിവ് വളൻറിയർമാരുടെ പരിചരണവും ഇവിടെ ലഭ്യമാവും. പൊതുജനങ്ങള്‍ക്കും ക്വാറൻറീനില്‍ ഉള്ളവര്‍ക്കും രോഗലക്ഷണം സ്വയം റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തും. റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ ഓഫിസര്‍ മുഖേന ടെലികണ്‍സള്‍ട്ടേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ക്വാറൻറീനിലുള്ളവരെ നിരീക്ഷിക്കുന്നതിന് ഇപ്പോഴുള്ള സംവിധാനത്തിന് പുറമേ വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 118 സ്‌ക്വാഡുകളും പൊലീസി​ൻെറ ക്വിക്ക് റെസ്‌പോണ്‍സ്​ ടീമും ഇറങ്ങും. സിറ്റി പരിധിയില്‍ ബൈക്ക് സ്‌ക്വാഡ് ഉള്‍പ്പെടെ 130 ടീമും റൂറല്‍ പരിധിയില്‍ 63 ടീമുമാണ് സജ്ജമായത്. ഹാര്‍ബറുകളിലും ഫിഷ് ലാൻഡിങ്​ സൻെററുകളിലും തിരിച്ചറിയൽ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളൂ. ഹാര്‍ബറുകളില്‍ ചില്ലറ വില്‍പന അനുവദിക്കില്ല. യോഗത്തിൽ ജില്ല കലക്ടർ സാംബശിവ റാവു, സബ് കലക്ടര്‍ ജി. പ്രിയങ്ക, ഡെപ്യൂട്ടി പൊലീസ് കമീഷണർ സുജിത് ദാസ്, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്​റ്റ്യന്‍, അഡീഷനല്‍ ഡി.എം.ഒ ആശാദേവി തുടങ്ങിയവര്‍ പങ്കെടുത്തു. BOX ജില്ലയില്‍ 11 കോവിഡ്​ ക്ലസ്​റ്ററുകൾ കോഴിക്കോട്​: ജില്ലയില്‍ 11 കോവിഡ്​ ക്ലസ്​റ്ററുകളാണ് നിലവിലുള്ളത്. തൂണേരി ലാര്‍ജ് ക്ലസ്​റ്ററായി തുടരുന്നു. നേരത്തെയുണ്ടായിരുന്ന കൊളത്തറ, വെള്ളയില്‍ ക്ലസ്​റ്ററുകൾ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഒഴിവായി. പുതുതായി മൂന്നു ക്ലസ്​റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ചെക്യാട്, ഒളവണ്ണ, പുതുപ്പാടി എന്നിവയാണ് ഇവ. തൂണേരി, വാണിമേൽ, വടകര, വില്യാപ്പള്ളി, മീഞ്ചന്ത, ഏറാമല, നാദാപുരം, കല്ലായി എന്നിവയാണ് മറ്റു ക്ലസ്​റ്ററുകൾ. പടം bk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story