Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 11:58 PM GMT Updated On
date_range 21 July 2020 11:58 PM GMTപയ്യോളിയില്‍ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിതാവ് റിമാൻഡിൽ
text_fieldsbookmark_border
പയ്യോളി: പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിതാവ് അറസ്റ്റിൽ. പയ്യോളി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള പെണ്‍കുട്ടിക്ക് നേരെയാണ് കഴിഞ്ഞ ദിവസം മദ്യലഹരിയിൽ നാൽപതുകാരനായ പിതാവിൻെറ പീഡനശ്രമമുണ്ടായത്. മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണമാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പറയുന്നു. അഞ്ച് വർഷം മുമ്പ് ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതിനും മദ്യപിച്ച് വഴക്കുണ്ടാക്കിയതിനും മറ്റും ഇയാള്‍ക്കെതിരെ വിവിധ കേസുകൾ നിലവിലുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് പരിശോധനകള്‍ക്ക് ശേഷം കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായി പയ്യോളി സി.ഐ എം.പി. ആസാദ് അറിയിച്ചു. എസ്.ഐ പി.എം. സുനില്‍കുമാര്‍, ഉണ്ണികൃഷ്ണന്, സി.പി.ഒമാരായ ബിനീഷ്, രഞ്ജിത്ത്, നീതു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story