Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയഞ്ചേരിയിൽ പ്രാഥമിക...

ആയഞ്ചേരിയിൽ പ്രാഥമിക ചികിത്സ കേന്ദ്രത്തിന്​​ തുടക്കം

text_fields
bookmark_border
ആയഞ്ചേരി: കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി പഞ്ചായത്തുകളിൽ ആരംഭിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിന് ആയഞ്ചേരി പഞ്ചായത്തിൽ തുടക്കമായി. കടമേരി അറബിക് കോളജ് കമ്മിറ്റിയുടെ കീഴിലുള്ള കെട്ടിടത്തിൽ 100 കിടക്കകളുള്ള ചികിത്സ കേന്ദ്രം ആരംഭിക്കാൻ പഞ്ചായത്ത് പ്രസിഡൻറ്​ സൗമ്യ വലിയവീട്ടിലി​ൻെറ അധ്യക്ഷതയിൽ ചേർന്ന മാനേജ്മൻെറ്​ കമ്മിറ്റി തീരുമാനിച്ചു. കേന്ദ്രത്തിലേക്കാവശ്യമായ കട്ടിൽ, കിടക്കകൾ, ബെഡ്ഷീറ്റുകൾ, പി.പി.ഇ കിറ്റുകൾ, മാസ്ക്കുകൾ മറ്റ് അവശ്യവസ്തുക്കൾ സംഭാവനയായി സ്വീകരിക്കാനും നിരീക്ഷണ സമിതി രൂപവത്​കരിക്കാനും തീരുമാനിച്ചു. വൈസ് പ്രസിഡൻറ്​ നൊച്ചാട്ട് കുഞ്ഞബ്​ദുല്ല, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ റീന രാജൻ, ടി.വി. കുഞ്ഞിരാമൻ, പഞ്ചായത്ത് സെക്രട്ടറി എം.എം. വാസു, ഡോ. വിജിത്ത്, അസി. സെക്രട്ടറി അനീഷ്, അനീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story