Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയോധികയെ പീഡിപ്പിച്ച...

വയോധികയെ പീഡിപ്പിച്ച സംഭവം: ഒട്ടോയും മൊബൈലും കണ്ടെത്തി

text_fields
bookmark_border
മുക്കം: ഓട്ടോ യാത്രക്കാരിയായ വയോധികയെ ക്രൂരമായ ആക്രമിച്ച്​ കവർച്ച നടത്തിയ കേസിൽ റിമാൻഡിലായ പ്രതി മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങൽ നമ്പില്ലത്ത് മുജീബ് റഹ്​മാൻ (45) ഞെട്ടിപ്പിക്കുന്ന സമാന കുറ്റകൃത്യങ്ങൾ മ​ുമ്പും ചെയ്​തതായി ചോദ്യം ചെയ്യലിൽ വ്യക്​തമായി. മുത്തേരിയിലെ ഹോട്ടൽ ജോലിക്കാരിയായ വയോധികയെ ആക്രമിക്കാനായി ഉപയോഗിച്ച ഓട്ടോറിക്ഷയും കവർന്ന മൊബൈൽ ഫോണും കണ്ടെത്തി. താമരശ്ശേരി കോടതിയിൽ നിന്ന് പ്രതിയെ അഞ്ച് ദിവസത്തേക്ക് കസ്​റ്റഡിയിൽ വാങ്ങി മുക്കം പൊലീസ്​ തെളിവെടുപ്പ്​ തുടരുകയാണ്. കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മുജീബ് റഹ്മാൻ നടത്തിയ മിക്ക കുറ്റകൃത്യങ്ങളിലും മുത്തേരിയിലെ വയോധികയോട് കാണിച്ച സമാനരീതികളാണ് പ്രയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങളിൽ സ്ത്രീകളെ കയറ്റി തലക്കടിച്ച് ബോധം കെടുത്തി പീഡിപ്പിച്ച് കവർച്ചക്കിരയാക്കി വിജനമായ സ്ഥലങ്ങളിൽ തള്ളുകയാണ് പതിവ്​. വയോധികയുടെ മൈബൈൽ ഫോൺ സംഭവം നടന്ന സ്ഥലത്തെ റോഡിന്​ മറുവശത്തുള്ള പറമ്പിൽ നിന്നാണ്​ അന്വേഷണ സംഘം കണ്ടെത്തിയത്​. കൃത്യം നടത്താനുപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്താതിരിക്കാൻ പ്രതി പലതവണ കള്ളം പറഞ്ഞെങ്കിലും കോഴിക്കോട് ചേവരമ്പലത്തും പരിസരപ്രദേശങ്ങളിലും അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ തൊണ്ടയാട് മേൽപാലത്തിനടിയിൽ നിന്നാണ്​ കെ.എൽ 38 ഡി 8185 നമ്പർ ഓട്ടോറിക്ഷ കണ്ടെത്തിയത്​. നമ്പർ വ്യാജമാ​െണന്ന് പിന്നീട്​ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞമാസം 23നു ചോമ്പാലപൈാലീസ് സ്​റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്ന്​ മോഷണം പോയതാണെന്ന് കണ്ടെത്തി. രണ്ടുവർഷം മുമ്പ്​ കൊണ്ടോട്ടി മുസ്​ലിയാരങ്ങാടിയിലെ വീട്ടിൽ പുലർച്ചെ നാലുമണിക്ക് വാതിൽ എണ്ണയിൽ മുക്കിയ തിരിവെച്ചു കത്തിച്ചു അകത്തുകയറി കവർച്ച നടത്തുന്നതിനിടെ വീട്ടമ്മയെ കൊടുവാൾ കൊണ്ട് തലക്കടിച്ചും കത്തികൊണ്ട് കുത്തിയും പരിക്കേൽപിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഡിസംബറിൽ തലശ്ശേരി എരഞ്ഞോളി പാലത്തിനടുത്തുള്ള ക്വാർട്ടേഴ്സിൽ നിർത്തിയിട്ടിരുന്ന കെ.എൽ58 എം 2884 നമ്പർ ഓട്ടോറിക്ഷ മോഷ്​ടിക്കുകയും, ഇതേ ഓട്ടോയിൽ കോഴിക്കോട് ഫറോക്കിൽ വെച്ച് ഒരു സ്ത്രീയെ കയറ്റിക്കൊണ്ടുപോയി കഴുത്തിൽ കയർമുറുക്കി മാല പിടിച്ചുപറിക്കാൻ ശ്രമിക്കുകയും മൊബൈൽ ഫോണും 3000 രൂപയും മോഷ്​ടിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ ഓട്ടോ ഉപയോഗിച്ച് കഴിഞ്ഞ വർഷം മഞ്ചേരി കരുവമ്പ്രത്ത് വെച്ചു സഹോദര​ൻെറ വീട്ടിലേക്കു പോകുന്നവഴി 68 വയസ്സുകാരിയുടെ ഏഴ് പവൻ വരുന്ന മാല പൊട്ടിച്ചതും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൂടാതെ പരപ്പനങ്ങാടിയിലുള്ള ജ്വല്ലറിക്കാരനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്​. ഇയാൾ താമസിച്ച ചേവരമ്പലത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി വ്യാജനമ്പർ ​േപ്ലറ്റുകളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന മുത്തേരിയിലും പരിസരപ്രദേശങ്ങളിലും വരും ദിവസങ്ങളിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് മുക്കം ഇൻസ്‌പെക്ടർ ബി.കെ. സിജു അറിയിച്ചു. എസ്.ഐ ഷാജിദ്.കെ, എ.എസ്.ഐമാരായ സലീം മുട്ടത്ത്, ഷാജു, സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീഖ് നീലിയാനിക്കൽ, സ്വപ്ന, കാസിം, ലിനേഷ്, രതീഷ് ഏകരൂൽ, ശ്രീജേഷ്, ഉജേഷ്, സിൻജിത്, ശ്രീകാന്ത്, എന്നിവരുമടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെകൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്.
Show Full Article
TAGS:
Next Story