Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവൂർ സർവിസ്​...

മാവൂർ സർവിസ്​ സഹകരണബാങ്ക്​ ഭൂമി ഇടപാട്​:ആരോപണത്തിൽ വലഞ്ഞ്​ സി.പി.എം

text_fields
bookmark_border
കോഴിക്കോട്​: മാവൂർ സർവിസ്​ സഹകരണ ബാങ്കിനായി ഭൂമി വാങ്ങിയതിൽ ക്രമ​േക്കടുണ്ടെന്ന ആരോപണത്തിൽ വലഞ്ഞ്​ സി.പി.എം. വൻതുക നൽകി മാവൂർ കൽപ്പള്ളിക്കടുത്ത്​ കാര്യാട്ട്​താഴത്ത്​ 2.17 ഏക്കർ ഭൂമി വാങ്ങിയതിൽ പ്രമുഖ നേതാക്കൾക്കെതിരെ നടപടിയെടുത്തതോടെ ക്രമക്കേട്​ പരസ്യമായി സമ്മതിച്ചിരിക്കുകയാണ്​ പാർട്ടി. കഴിഞ്ഞ ദിവസം ജില്ല കമ്മിറ്റി ശരിവെച്ച നടപടി ബുധനാഴ്​ച മാവൂർ പഞ്ചായത്തിലെ മൂന്ന്​ ലോക്കൽ കമ്മിറ്റികളിലും റിപ്പോർട്ട്​ ചെയ്​തു. മാവൂർ, കണ്ണിപ്പറമ്പ്​, ചെറൂപ്പ ലോക്കൽ കമ്മിറ്റികളിലാണ്​ ശിക്ഷാനടപടി റിപ്പോർട്ട്​ ചെയ്​തത്​. രണ്ടര വർഷം മുമ്പ്​ സൻെറിന്​ 2.90 ലക്ഷം രൂപക്ക്​ ഫ്ലാറ്റ്​ നിർമിക്കാൻ ഒരു കൂട്ടർ കച്ചവടം ഉറപ്പിക്കുകയും പിന്നീട്​ മുടങ്ങുകയും ചെയ്​തിരുന്നതായി പാർട്ടി പ്രവർത്തകർ ​തന്നെ അന്വേഷണ കമീഷൻ മുമ്പാകെ പറഞ്ഞിരുന്നു. ഇതേ ഭൂമിയാണ്​ സൻെറിന്​ 4.60 ലക്ഷം രൂപയെന്ന അമിതവില നൽകി​ വാങ്ങിയതെന്നാണ്​ പാർട്ടി പ്രവർത്തകരും മറ്റും ആരോപണമുന്നയിച്ചത്​. പ്രതിപക്ഷ സംഘടനകൾ സഹകരണ വകുപ്പിനും വിജിലൻസിനും പരാതി നൽകിയിട്ടും ഭരണസ്വാധീനം കാരണം അന്വേഷണം നടന്നില്ല. സി.പി.എം ഏരിയ കമ്മിറ്റി അംഗവും 15 വർഷ​ം മാവൂർ പഞ്ചായത്ത്​ പ്രസിഡൻറുമായിരുന്ന എം. ധർമജനാണ്​ കട​ുത്ത ശിക്ഷ കിട്ടിയത്​. ബ്രാഞ്ച്​ കമ്മറ്റിയിലേക്കാണ്​ ധർമജനെ തരംതാഴ്​ത്തിയത്​. ബാങ്ക്​ പ്രസിഡൻറ്​​ കെ.സി. രവീന്ദ്രൻ, എരിയ കമ്മിറ്റി അംഗം എൻ. ബാലചന്ദ്രൻ, മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ ​െക.പി. ചന്ദ്രൻ, കണ്ണിപ്പറമ്പ്​ ലോക്കൽ സെക്രട്ടറി എൻ. മനോജ്​ എന്നിവരെ പരസ്യമായി ശാസിക്കുകയായിരുന്നു. ബാങ്കി​ൻെറ സബ്​കമ്മിറ്റിയിൽ നിന്ന്​ ധർമജനെ നീക്കിയിട്ടുണ്ട്​. രണ്ട്​​ വെള്ളപ്പൊക്കത്തിലും മുങ്ങിപ്പോയ സ്​ഥലം​ നാട്ടിലില്ലാത്ത വില ​െകാടുത്ത്​ സഹകരണ ബാങ്കിനായി വാങ്ങിയെന്നാണ്​ ആരോപണം. മാവൂരിലെ പാർട്ടി പ്രവർത്തകർക്കിടയിലും അമർഷം പുകയുകയാണ്​. കുന്ദമംഗലം ഏരിയ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ ആരോപണ വിധേയർക്ക്​ കൃത്യമായ വിശദീകരണം നൽകാനായിരുന്നില്ല. തുടർന്നാണ്​ ജില്ല കമ്മിറ്റി കഴിഞ്ഞ ദിവസം അച്ചടക്ക നടപടിക്ക്​ അനുവാദം നൽകിയത്​. സ്​ഥലത്തി​ൻെറ വാല്യൂവേഷൻ സർട്ടിഫിക്കറ്റ്​ നൽകിയ കോഴിക്കോട്​ താലൂക്കിലെ ഉന്നത ഉദ്യോഗസ്​ഥനെതിരെയും ആക്ഷേപമുയർന്നിട്ടുണ്ട്​. അതേസമയം, കാലിക്കറ്റ്​ നോർത്​ സർവിസ്​ സഹകരണ ബാങ്ക്​ ശാഖക്കായി വെസ്​റ്റ്​ഹില്ലിൽ കൂടിയ തുകക്ക്​ സ്​ഥലം കച്ചവടം ചെയ്​ത സംഭവത്തിൽ പാർട്ടിതലത്തിൽ പോലും നടപടിയുണ്ടായിട്ടില്ല. യുവജന നേതാക്കളും പാർട്ടി ഉന്നതരുടെ മക്കളും ഈ ഇടപാടിന്​ പിന്നിലുണ്ടെന്ന ആരോപണവുമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story