Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവ് വേട്ട:...

കഞ്ചാവ് വേട്ട: ചന്ദ്രശേഖരനും സൂര്യപ്രഭയ​ും ജയിലിൽ

text_fields
bookmark_border
മുക്കം: കഞ്ചാവ് വേട്ട കേസിൽ പിടിയിലായ ചന്ദ്രശേഖരൻ (31), സഹോദരി സൂര്യപ്രഭ എന്ന സൂര്യ (28) എന്നിവരെ കോഴിക്കോട്, കണ്ണൂർ ജയിലുകളിലേക്ക് മാറ്റി. താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്ത ശേഷം ചന്ദ്രശേഖരനെ കോഴിക്കോട് സബ് ജയിലിലും, സൂര്യപ്രഭയെ കണ്ണൂർ സബ് ജയിലിലും പ്രവേശിപ്പിച്ചത്. പാലക്കാട് കുഴൽമന്ദം സ്വദേശികളായ ഇവർ ഏറെ നാളായി പൂളപ്പൊയിലിൽ വാടകവീട്ടിൽ താമസിക്കുകയാണ്​. ഇവിടെ വെച്ച്​ കഞ്ചാവ് വിൽപന നടത്തിവരികയാണ്​. കോഴിക്കോട് ജില്ലക്ക് പുറമെ സമീപ ജില്ലകളിലേക്കും ഇവർ കഞ്ചാവ് എത്തിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. മുത്തേരി കാപ്പുമല വളവിൽ വയോധികയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസി​ൻെറ അന്വേഷണത്തിനിടെയാണ് പൂളപ്പൊയിലിൽ വെച്ച് തിങ്കളാഴ്​ച പുലർച്ചെ ബൈക്കിൽ കടത്തുകയായിരുന്ന പത്തു കിലോയിലധികം കഞ്ചാവുമായി യുവാവും സഹോദരിയും അറസ്​റ്റിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story