Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMTകോവിഡ് ബോധവത്കരണം ശക്തമാക്കും
text_fieldsbookmark_border
ഗൂഡല്ലൂർ: എല്ലാവിഭാഗം മതപുരോഹിതരെയും ഉൾപ്പെടുത്തി ശ്രീമധുര ഗ്രാമപഞ്ചായത്തിൽ കോവിഡ് ബോധവത്കരണം വ്യാപിപ്പിക്കാൻ തീരുമാനം. ഗൂഡല്ലൂർ മേഖല ഉൾപ്പെടെ നീലഗിരി ജില്ലയിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് മതപുരോഹിതർ, രാഷ്ട്രീയ, സാമൂഹിക പ്രവർത്തർ, ഓട്ടോ, പിക്കപ്പ് ൈഡ്രവർമാർ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേർന്നു. അവരവരുടെ ഭാഗങ്ങളിലുള്ള കുടുംബങ്ങളെയും മറ്റും ബോധവത്കരിക്കാൻ പ്രവർത്തനം ശക്തമാക്കണമെന്ന് ശ്രീമധുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. സുനിൽ പറഞ്ഞു. യോഗത്തിൽ ഗൂഡല്ലൂർ ആർ.ഡി.ഒ രാജ്കുമാർ, തഹസിൽദാർ ദിനേഷ്കുമാർ, ഡിവൈ.എസ്.പി ജയ്സിങ്, സി.ഐ. ശിവകുമാർ, ഗൂഡല്ലൂർ പഞ്ചായത്ത് യൂനിയൻ കൗൺസിലർ കെ.കെ. ഗംഗാധരൻ, മറ്റ് വാർഡ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. GDR PANCHAYAT: ശ്രീമധുര ഗ്രാമപഞ്ചായത്തിൽ കോവിഡ് ബോധവത്കരണം വ്യാപിപ്പിക്കാൻ വിളിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. സുനിൽ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story