Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരണ്ടു കോടിയുടെ കുഴൽപണം...

രണ്ടു കോടിയുടെ കുഴൽപണം പിടികൂടി

text_fields
bookmark_border
കുമ്പള: സ്വിഫ്റ്റ് കാറിൽ കൊണ്ടുവരുകയായിരുന്ന രണ്ടു കോടിയുടെ കുഴൽപണം കുമ്പള എക്സൈസ് പിടികൂടി. മഞ്ചേശ്വരം തൂമിനാടു​െവച്ച് തിങ്കളാഴ്ച രാത്രിയാണ് കുമ്പള റേഞ്ച് എക്സൈസ് ഓഫിസർ എൻ. നൗഫലി​ൻെറ നേതൃത്വത്തിൽ കുഴൽപണം പിടികൂടിയത്. സംഭവത്തിൽ കുഞ്ചത്തൂർ സ്വദേശി ശംസുദ്ദീൻ (32) എന്നയാളെയും പണം കൊണ്ടുവന്ന കെ.എൽ 14 വി 9148 നമ്പർ സ്വിഫ്റ്റ് കാറും എക്സൈസ് കസ്​റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ദേശീയപാതയിൽ പതിവു വാഹന പരിശോധന നടത്തവെ സംശയാസ്പദമായി ഓടിച്ചെത്തിയ സ്വിഫ്റ്റ് കാർ പരിശോധിച്ചപ്പോഴാണ് കുഴൽപണം കണ്ടെത്തിയത്. രണ്ടു കോടിയിലധികം വരുമെന്ന് കരുതുന്ന പണം രാത്രി വൈകിയും ഉദ്യോഗസ്ഥർ എണ്ണിത്തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പണം മംഗളൂരുവിൽനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക വിവരമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവൻറിവ് ഓഫിസർ പി. രാജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സതീശൻ, ശ്രീജീഷ്, ഗണേഷൻ, ഡ്രൈവർ സത്യൻ എന്നിവരടങ്ങിയ സംഘമാണ്​ കുഴൽപണം പിടികൂടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story